Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അങ്കമാലി - കൊച്ചി ബൈപാസ് പദ്ധതിക്ക് പുതുജീവൻ

അങ്കമാലി - കൊച്ചി ബൈപാസ് പദ്ധതിക്ക് പുതുജീവൻ

channeliam 3 hrs ago

റെക്കാലമായി മുടങ്ങിക്കിടന്ന, അങ്കമാലിയില്‍ നിന്നാരംഭിക്കുന്ന, കൊച്ചി ബൈപാസ് പദ്ധതിക്ക് വീണ്ടും പുതുജീവൻ. സംസ്ഥാനത്ത് എ‌ട്ടു വരിയില്‍ നിർമിക്കുന്ന ആദ്യ പാതയാകും ഇത്.

ആദ്യം കുണ്ടന്നൂർ വരെ നിർമിക്കാൻ ലക്ഷ്യമിട്ട അങ്കമാലി - കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതി 44.7 കിലോമീറ്ററില്‍ നിന്ന് 50 കിലോമീറ്ററാക്കി അരൂർ വരെ നീട്ടി. മുൻപു നിശ്ചയിച്ചിരുന്ന 6 വരിയില്‍ നിന്ന് 8 വരിയാക്കിയുള്ള പുതിയ ദേശീയപാത നിര്‍മ്മാണത്തിനായി 3A നോട്ടിഫിക്കേഷന്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കും.

കൊച്ചി ബൈപ്പാസ് പദ്ധതി അങ്കമാലിയില്‍ നിന്ന് ആരംഭിച്ച്‌ അരൂരില്‍ എത്തിച്ചേരുന്ന രീതിയില്‍ 50 കിലോമീറ്റര്‍ ദൂരത്തില്‍ 70 മീറ്റര്‍ വീതിയില്‍ എട്ടുവരിയായി ആദ്യഘട്ടത്തിലും പിന്നീട് പത്തുവരിയായും വികസിപ്പിക്കുന്ന രീതിയില്‍ നിര്‍മ്മിക്കുന്നതിനാണ് കേന്ദ്രാനുമതിയാണ് ലഭിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതിലും വാഹനപ്പെരുപ്പം ഉണ്ടായേക്കാമെന്നും ആറുവരിപ്പാത വന്നാല്‍ ഗതാഗതക്കുരുക്കിനു പരിഹാരമാകില്ലെന്നും സർവേയില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പാത എട്ടു വരിയാക്കുന്നത്. ബെന്നി ബെഹനാന്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതി സ്ഥലം ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ വൈകിപ്പിയതിനെ തുടര്‍ന്നാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്. ഇതിനിടയില്‍ ട്രാഫിക് സര്‍വേ റിപ്പോര്‍ട്ട് കാലഹരണപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനര്‍വിജ്ഞാപനത്തിന് മുന്നോടിയായി പുതിയ ട്രാഫിക് സര്‍വേ പൂര്‍ത്തീകരിച്ചിരുന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ട്രാഫിക് സര്‍വേയുടെ അടിസ്ഥാനത്തിലാണ് ആറുവരി പാത നിര്‍മ്മാണത്തിന് പ്രാഥമിക നടപടികള്‍ ആരംഭിച്ചത്. പുതിയ ട്രാഫിക് സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 70 മീറ്റര്‍ വീതിയില്‍ ആദ്യഘട്ടത്തില്‍ എട്ടുവരിയായും പിന്നീട് പത്തുവരിയായി വികസിപ്പിക്കാവുന്ന രീതിയില്‍ അങ്കമാലി-അരൂര്‍- കൊച്ചി ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാവുക.

വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നത് ഉള്‍പ്പെടെ പൂർത്തീകരിച്ച ശേഷമാണ് കേന്ദ്രാനുമതി ലഭിച്ചത്. കേന്ദ്രാനുമതി ഉത്തരവ് ഇറങ്ങിയതിനാല്‍ നിലവില്‍ 45 മീറ്ററില്‍ സ്ഥാപിച്ചിരിക്കുന്ന കല്ലുകള്‍ മാറ്റിസ്ഥാപിച്ച്‌ അതിർത്തി നിർണയിക്കുന്ന ജോലികള്‍ ഉടൻ ആരംഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Central government approves expansion of Angamaly-Aroor Kochi Bypass into an 8-lane highway, marking Kerala's first major 8-lane road infrastructure project to improve traffic flow and connectivity.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Channeliam Malayalam