Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചരിത്രനേട്ടം കുറിച്ച്‌ മുന്ദ്ര തുറമുഖം

ചരിത്രനേട്ടം കുറിച്ച്‌ മുന്ദ്ര തുറമുഖം

channeliam 1 week ago

ദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖം എം.എസ്.സി അംബ്ര (MSC Ambra) എന്ന ഭീമൻ കപ്പലില്‍ നിന്ന് ഒറ്റത്തവണയായി 21,085 ടി.ഇ.യു (TEU) കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തുകൊണ്ട് പുതിയ റെക്കോർഡ് കുറിച്ചു.

ഇന്ത്യൻ തുറമുഖ ചരിത്രത്തില്‍ ഒരു കപ്പലില്‍ നിന്ന് കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ കണ്ടെയ്നർ വോള്യമാണിത്. 2024 ജനുവരിയില്‍ 'എം.എസ്.സി ലിവോർണോ' (MSC Livorno) എന്ന കപ്പല്‍ വഴി സ്ഥാപിച്ച 16,569 ടി.ഇ.യു എന്ന മുൻ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളില്‍ ഒന്നായ അള്‍ട്രാ-ലാർജ് കണ്ടെയ്നർ വെസല്‍ (ULCV) വിഭാഗത്തില്‍പ്പെട്ടതാണ് ഏകദേശം 400 മീറ്റർ നീളമുള്ള എം.എസ്.സി അംബ്ര കപ്പല്‍. 15 മീറ്ററിലധികം ആഴമുള്ള ആഴക്കടല്‍ സൗകര്യവും അത്യാധുനിക ക്രെയിനുകളും ഉയർന്ന ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉള്ള ഇന്ത്യയിലെ ചുരുക്കം ചില തുറമുഖങ്ങളില്‍ ഒന്നാണ് മുന്ദ്ര. ഈ സുപ്രധാന നേട്ടത്തിലൂടെ രാജ്യാന്തര സമുദ്ര വ്യാപാര ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഹബ്ബായി മുന്ദ്ര തുറമുഖം സ്ഥാനം കൂടുതല്‍ ഉറപ്പിച്ചിരിക്കുകയാണ്

Adani's Mundra Port sets a new national record in India by handling 21,085 TEUs from MSC Ambra, solidifying its place as a top global shipping hub

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Channeliam Malayalam