Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച്‌ വന്ദേഭാരത്

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച്‌ വന്ദേഭാരത്

channeliam 16 hrs ago

ക്ഷിണഭാരതത്തില്‍ വന്ദേഭാരതിന്റെ കുതിപ്പ് വേഗതയില്‍ മാത്രമല്ല വരുമാനത്തിലും അതിവേഗതയാണ്. വന്ദേഭാരത് വരുമാനം 804 കോടിയിലേക്ക് ഉയർന്നപ്പോള്‍ യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം ആയി ഉയർന്നു

ദക്ഷിണഭാരതത്തില്‍ ഇതു വരെയുള്ള വരുമാനം 803.86 കോടി രൂപയാണെന്ന് ദക്ഷിണ റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു. 2024-2025ല്‍ ഇത് 54.12 ലക്ഷം യാത്രക്കാരും 540.65 കോടി രൂപയും ആയിരുന്നു. മംഗലാപുരം തിരുവനന്തപുരം, ചെന്നൈ എഗ്‌മോര്‍ നാഗര്‍കോവില്‍, കാസര്‍കോട്, തിരുവനന്തപുരം വന്ദേഭാരത് ട്രെയിനുകളില്‍ എല്ലായ്‌പ്പോഴും നൂറു ശതമാനമാണ് യാത്രക്കാരുടെ എണ്ണം. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ടു മാസം (ഏപ്രില്‍, മെയ്) തന്നെ യാത്രക്കാരുടെ എണ്ണം 15.21 ലക്ഷം പിന്നിട്ടു, ഈ കാലയളവില്‍ വരുമാനം 162. 96 കോടിയായി .

യാത്രാസമയത്തിലെ കുറവ് സതേണ്‍ റയില്‍വെയുടെ കീഴിലെ സർവീസുകളെ ഏറെ ജനപ്രിയമാക്കി. വന്ദേ ഭാരത് ആരംഭിച്ചപ്പോള്‍ തന്നെ കേരളമടക്കം ഭക്ഷിണേന്ത്യയില്‍ വൻ ഡിമാന്റയിരുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച്‌ നിരവധി വന്ദേ ഭാരത് ട്രെയിനുകള്‍ വിജയകരമായി സർവീസ് നടത്തുന്നുണ്ട്. കേരളത്തിലോടുന്ന വന്ദേ ഭാരത് ട്രയിനുകള്‍ വരുമാനത്തിലും മുന്നിലായിരുന്നു. ദക്ഷിണേന്ത്യൻ റെയില്‍വേ ശൃംഖലയില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ മികച്ച വളർച്ചയാണ് കൈവരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന ഒക്യുപൻസിയുള്ള ആദ്യ പത്ത് വന്ദേ ഭാരത് ട്രെയിനുകളില്‍ നാലെണ്ണവും സതേണ്‍ റെയില്‍വേയില്‍ നിന്നാണ്.

തിരുവനന്തപുരം-മംഗളൂരു റൂട്ടിലെ വന്ദേ ഭാരത് എക്സ്പ്രസ് 187.78% ഒക്യുപൻസിയോടെ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്. തിരുവനന്തപുരം-കാസർകോട് (20633/20634), തിരുവനന്തപുരം-മംഗളൂരു (20631/20632) റൂട്ടുകള്‍ ഏറ്റവും തിരക്കുള്ളവയാണ്. കൂടാതെ മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച എറണാകുളം-ബെംഗളൂരു റൂട്ടിലും മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.

തമിഴ് നാട് കർണാടക മേഖലയില്‍ ചെന്നൈ-മൈസൂരു, ചെന്നൈ-കോയമ്പത്തൂർ, മധുര-ബെംഗളൂരു റൂട്ടുകള്‍ ഐ.ടി പ്രൊഫഷണലുകള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ഉപകാരപ്രദമാണ്. ആന്ധ്രാപ്രദേശ് , തെലങ്കാന സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു സർവീസ് നടത്തുന്ന വിശാഖപട്ടണം-സെക്കന്തരാബാദ്, തിരുപ്പതി-സെക്കന്തരാബാദ് റൂട്ടുകള്‍ യാത്രക്കാർക്കിടയില്‍ വളരെ ജനപ്രിയമാണ്.

South Railway reports strong performance of Vande Bharat trains in South India, with revenue crossing ₹804 crore and over 77 lakh passengers, showing high demand and occupancy rates

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Channeliam Malayalam