Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ധന നികുതി കുറയ്ക്കുമോ? കടുത്ത രാഷ്ട്രീയ പോര്

ഇന്ധന നികുതി കുറയ്ക്കുമോ? കടുത്ത രാഷ്ട്രീയ പോര്

channeliam 2 days ago

കേന്ദ്ര സർക്കാർ തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വരുമാനം കേരള സർക്കാർ പെട്ടെന്ന് ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി.

സതീശൻ നിയമസഭയില്‍ വ്യക്തമാക്കിയത് വലിയ രാഷ്ട്രീയ തർക്കത്തിന് കാരണമായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇന്ധന നികുതി കുറയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ അന്നത്തെ ധനമന്ത്രി തോമസ് ഐസക് 'വിഡ്ഢിത്തം' എന്ന് വിശേഷിപ്പിച്ചത് ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രി എല്‍ഡിഎഫിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കിയത്.

മുൻ എല്‍ഡിഎഫ് സർക്കാർ വരുത്തിവെച്ച വൻ സാമ്പത്തിക ബാധ്യതകളും സിവില്‍ സപ്ലൈസ് കോർപ്പറേഷന് നല്‍കാനുള്ള 3000 കോടിയോളം രൂപയുടെ കുടിശ്ശികയും തീർക്കേണ്ടതുള്ളതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നികുതി കുറയ്ക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാല്‍ മുൻ സർക്കാർ ഇന്ധന നികുതി കുറച്ച ചരിത്രം ചൂണ്ടിക്കാണിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും സർക്കാരിനെതിരെ ശക്തമായി രംഗത്തുവരികയും തുടർന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

Chief Minister VD Satheesan rules out a fuel tax cut in the Kerala Assembly, citing the state's financial burden and unpaid dues left by the previous LDF government.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Channeliam Malayalam