Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
INS Sanshodhak കൊച്ചിയില്‍

INS Sanshodhak കൊച്ചിയില്‍

channeliam 4 months ago

ഇന്ത്യൻ നാവികസേനയുടെ നാലാമത്തെ സർവേ വെസല്‍ ലാർജ് (SVL) ആയ ഐ.എൻ.എസ് സംശോധക് (INS Sanshodhak) കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡില്‍ ഔദ്യോഗികമായി ചേർന്നു.

കൊച്ചിയിലെ ഹോം പോർട്ടിലെത്തിയ കപ്പലിന് വാട്ടർ-കാനൻ സല്യൂട്ടും നാവികസേനയുടെ ബാൻഡ് മേളവും അകമ്പടിയായുള്ള പരമ്പരാഗതമായ വരവേല്‍പാണ് ലഭിച്ചത്. കൊല്‍ക്കത്തയില്‍ നിന്ന് വിശാഖപട്ടണം, ചെന്നൈ എന്നീ തുറമുഖങ്ങള്‍ പിന്നിട്ടാണ് ഐ.എൻ.എസ് സംശോധക് കൊച്ചിയിലെത്തിയത്.

ജൂണ്‍ 21-ന് കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഈ കപ്പല്‍ നാവികസേനയുടെ ഭാഗമാക്കിയത്. അത്യാധുനിക ഹൈഡ്രോഗ്രാഫിക്, ഓഷ്യാനോഗ്രാഫിക് സർവേ സംവിധാനങ്ങളുള്ള ഐ.എൻ.എസ് സംശോധക്, സർവേ പ്രവർത്തനങ്ങള്‍ക്ക് പുറമെ ദുരന്തനിവാരണ പ്രവർത്തനങ്ങള്‍ക്കും ആശുപത്രി കപ്പലായും ഉപയോഗിക്കാൻ സാധിക്കും. നാവികസേനയുടെ ഹൈഡ്രോഗ്രാഫിക് സർവേ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ തദ്ദേശീയ കപ്പല്‍ നിർമ്മാണ മേഖലയ്ക്ക് കൂടി ഈ നേട്ടം മുതല്‍ക്കൂട്ടാവുമെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.

INS Sanshodhak, the fourth Survey Vessel Large (SVL), officially joins the Southern Naval Command in Kochi following its commissioning by PM Modi

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Channeliam Malayalam