ദീർഘകാല നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനായി ഇന്ത്യയുടെ തുറമുഖ വികസന മാതൃകയില്‍ പുനർചിന്തനം ആവശ്യമാണെന്ന് ഡി.പി വേള്‍ഡ് ഗ്രൂപ്പ് സി.ഇ.ഒ യുവരാജ് നാരായണ്‍.
പരമ്പരാഗതമായ 30 വർഷത്തെ കരാർ കാലാവധി ദീർഘകാല നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിശ്ചിത കാലാവധിയുള്ള കരാറുകള്‍ക്ക് പകരം സർക്കാരും സ്വകാര്യ സംരംഭകരും പങ്കാളികളാകുന്ന സംയുക്ത സംരംഭങ്ങളിലൂടെ (JV) സുസ്ഥിരമായ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുറമുഖങ്ങള്‍, റെയില്‍, ലോജിസ്റ്റിക്സ് ശൃംഖല എന്നിവ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയില്‍ 500 കോടി ഡോളറിന്റെ അധിക നിക്ഷേപത്തിന് കമ്പനി തയ്യാറെടുക്കുകയാണ്.
ഇന്ത്യ സ്വന്തം ഉത്പന്നങ്ങളുടെ കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള പ്രധാന 'ഗേറ്റ്‌വേ' ആയി മാറാനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രങ്ങള്‍ക്ക് മുൻഗണന നല്‍കുന്നത് ലാഭകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം ആഭ്യന്തര കപ്പല്‍ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിനായി കൊച്ചിൻ ഷിപ്പ്‌യാർഡുമായി ഡി.പി വേള്‍ഡ് ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും യുവരാജ് നാരായണ്‍ കൂട്ടിച്ചേർത്തു.
DP World CEO Yuvraj Narayan urges India to shift to joint venture models for ports, proposing an additional $5 billion (₹45,000 crore) investment to boost infrastructure.

