കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കിഴക്കൻ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മംഗോളിയൻ തലസ്ഥാനമായ ഉലാൻബാതാറിലെത്തി.
മംഗോളിയൻ വിദേശകാര്യമന്ത്രി ബി. ബാറ്റ്‌സെറ്റ്‌സെഗുമായും രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതൃത്വവുമായും അദ്ദേഹം ഉഭയകക്ഷി ചർച്ചകള്‍ നടത്തും.
ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിക്കുന്ന മംഗോള്‍ റിഫൈനറി പദ്ധതിയുടെ പുരോഗതിയും ഡിജിറ്റല്‍-പ്രതിരോധ സഹകരണവും ഈ ചർച്ചകളിലെ പ്രധാന അജണ്ടകളാണ്. മംഗോളിയൻ സന്ദർശനത്തിന് ശേഷം, ഈ തന്ത്രപ്രധാന പര്യടനത്തിന്റെ രണ്ടാം ഘട്ടമായി അദ്ദേഹം ദക്ഷിണ കൊറിയയിലേക്ക് തിരിക്കും.

