Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലുലു കണക്ടിന്റെ 'ഡിജിറ്റല്‍ സദ്യ'

ലുലു കണക്ടിന്റെ 'ഡിജിറ്റല്‍ സദ്യ'

channeliam 1 week ago

ണക്കാലത്തെ ഷോപ്പിംഗ് കൂടുതല്‍ ആഘോഷമാക്കാൻ ലുലു കണക്ടില്‍ ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും ഒരുക്കി ഓണം വില്‍പ്പന തുടങ്ങി.

മികച്ച വിലക്കിഴിവുകള്‍, എക്സ്ചേഞ്ച് ഓഫറുകള്‍, സമ്മാനങ്ങള്‍ എന്നിവയ്ക്കു പുറമേ ലുലു കണക്‌ട് ആദ്യമായി അവതരിപ്പിക്കുന്ന 'ഡിജിറ്റല്‍ സദ്യ' എന്ന ആശയവും ഓണക്കാല വില്‍പ്പനയിലെ പ്രത്യേകതയാണ്.

ആറ് ഇനം ഇലക്‌ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടുന്ന 43,499 രൂപ വിലവരുന്ന മിനി ടെക് സദ്യ 24,999 യ്ക്കും, 20 ഇനങ്ങളുള്ള 96,999 രൂപ വിലവരുന്ന ഫാമിലി ടെക്സദ്യ 49,999 രൂപയ്ക്കും, 43 ഇഞ്ച് എല്‍.ഇ.ഡി ടി.വി ഉള്‍പ്പെടെ പ്രീമിയം ഇലക്‌ട്രോണിക്സ്, വീട്ടുപകരണങ്ങള്‍ അടങ്ങിയ 1,65,499 രൂപയുടെ ഗ്രാൻഡ് ടെക്സദ്യ 99,999 രൂപയ്ക്കും ലഭിക്കുന്ന തരത്തില്‍ പ്രത്യേക ടെക് പാക്കേജുകളായിട്ടാണ് ഡിജിറ്റല്‍ സദ്യ അവതരിപ്പിച്ചിരിക്കുന്നത്.

സ്മാർട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, സ്മാർട്ട് ടി.വികള്‍, ഹോം അപ്ലയൻസുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ഓണക്കാല പ്രത്യേക വിലക്കിഴിവുകളും ലഭ്യമാണ്. പഴയ ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ കൈമാറി പുതിയവ സ്വന്തമാക്കാൻ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ഓണം ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ പരസ്യചിത്രവും ഇതിനോടകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ശബരീഷ് വർമ്മ, ദേവരാജ്, റ്റിസ്, 'ബാലൻ' സിനിമയിലൂടെ ശ്രദ്ധേയയായ ജോളി (അമ്മാമ) എന്നിവരെ അണിനിരത്തിയ പരസ്യം 'മലയാളി കണക്‌ട് ആകുന്നു ലുലുവിനൊപ്പം' എന്ന പ്രമേയത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ലുലുവിന്റെ 'സൗഭാഗ്യോത്സവം' ക്യാമ്പയിന്റെ ഭാഗമായി ലുലു കണക്‌ട്, ലുലു ഫാഷൻ, ലുലു ഹൈപ്പർമാർക്കറ്റ്, സെലിബ്രേറ്റ് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ഒരുക്കിയിരിക്കുന്നത്. 20 കിയ സിറോസ് കാറുകള്‍ ഗ്രാൻഡ് ബമ്പർ സമ്മാനമായി നല്‍കുന്നതോടൊപ്പം ട്രോളി ഫ്രീ ഷോപ്പിംഗ്, എല്‍.ഇ.ഡി ടി.വികള്‍, സ്മാർട്ട്ഫോണുകള്‍, സ്വർണനാണയങ്ങള്‍, ഗിഫ്റ്റ് കാർഡുകള്‍, ഗൃഹോപകരണങ്ങള്‍, ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നിരവധി സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു.

മുൻവർഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കളുടെ ജീവിതശൈലിയും ആവശ്യങ്ങളും കണക്‌ട് ചെയ്യുന്ന ഓഫറുകളും ടെക് പാക്കേജുകളും സമ്മാന പദ്ധതികളുമാണ് ഇത്തവണത്തെ ലുലു കണക്റ്റില്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഓണക്കാലത്ത് മികച്ച സാങ്കേതികവിദ്യയും മികച്ച മൂല്യവും ഒരുമിച്ച്‌ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുകയെന്നതാണ് ഇത്തവണത്തെ ക്യാമ്പയിന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍ അതിഥികള്‍ക്കും ബ്രാൻഡ് പ്രതിനിധികള്‍ക്കുമൊപ്പം ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആൻഡ് സി.ഇ.ഒ. എം.എനിഷാദ് , പ്രൊജക്റ്റ് ഡയറക്ടർ ബാബു വർഗീസ് , മാള്‍സ് ഡയറക്ടർ ഷിബു ഫിലിപ് , ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസ്സിം, റീജണല്‍ ഡയറക്ടർ സുധീഷ് ചേരിയില്‍, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറല്‍ മാനേജർ ജോ പൈനാടത്ത്, ലുലു കണക്‌ട് സെൻട്രല്‍ ബെയിങ് മാനേജർ പ്രിൻസ് ഫിലിപ്സ് എന്നിവർ സംബന്ധിച്ചു.

Lulu Connect is set to make Onam shopping even more celebratory. Along with massive discounts, exchange offers, and exciting prizes, the highlight of this season's sale is 'Digital Sadya', a unique concept introduced by Lulu Connect for the very first time.The 'Digital Sadya' is presented as special tech packages tailored for customers:

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Channeliam Malayalam