Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലുലുവില്‍ 50% വിലക്കുറവ്

ലുലുവില്‍ 50% വിലക്കുറവ്

channeliam 3 weeks ago

ഷോപ്പിങ് പ്രേമികള്‍ക്ക് വൻ വിലക്കുറവിന്റെ ഉത്സവകാലം സമ്മാനിച്ചുകൊണ്ട് കൊച്ചി ലുലു മാളില്‍ ഈ വർഷത്തെ 'ലുലു ഓണ്‍ സെയില്‍' തീയതികള്‍ പ്രഖ്യാപിച്ചു.

ജൂലൈ 9, 10, 11, 12 (ചൊവ്വാഴ്ച മുതല്‍ വെള്ളി വരെ) ദിവസങ്ങളിലാണ് കൊച്ചിക്ക് ഷോപ്പിങ് രാവൊരുക്കി മെഗാ ഫ്ലാറ്റ് ഫിഫ്റ്റി സെയില്‍ അരങ്ങേറുക. ലുലു മാളിലെ അഞ്ഞൂറിലധികം അന്താരാഷ്ട്ര ബ്രാൻഡുകള്‍ ഈ ഓഫർ മേളയുടെ ഭാഗമാകും. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങള്‍, ലൈഫ് സ്റ്റൈല്‍ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം 50 ശതമാനം വരെ വിലക്കുറവില്‍ ഇവിടെ നിന്ന് സ്വന്തമാക്കാൻ സാധിക്കും.

ലുലു ഹൈപ്പർമാർക്കറ്റിലും കണക്ടിലും വൻ ഓഫറുകള്‍
എൻഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി ലുലുവിന്റെ എല്ലാ സ്റ്റോറുകളിലും വൻ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്‌ട് എന്നിവയിലെല്ലാം ഓഫറുകള്‍ ലഭ്യമാണ്. നിത്യോപയോഗ സാധനങ്ങള്‍, ഗ്രോസറി, ഫാഷൻ വസ്ത്രങ്ങള്‍ എന്നിവയ്ക്ക് പുറമെ ലുലു കണക്ടിലെ തിരഞ്ഞെടുക്കപ്പെട്ട ഇലക്‌ട്രോണിക്സ്, ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകള്‍ എന്നിവയും ആകർഷകമായ ഡിസ്‌കൗണ്ടില്‍ വാങ്ങാം. ലുലു ഹാപ്പിനസ് ലോയലിറ്റി ആപ്പ് അംഗങ്ങള്‍ക്ക് ഏർലി ആക്‌സസ്' വഴി മറ്റുള്ളവർക്ക് മുൻപേ ജൂലൈ 8 മുതല്‍ തന്നെ ഈ ഓഫർ ഷോപ്പിങ് ആസ്വദിക്കാനുള്ള സവിശേഷ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മെട്രോ അധിക സർവീസുകളും പ്രത്യേക പാർക്കിങ്ങും
നാല് ദിവസം നീണ്ടുനില്‍ക്കുന്ന മെഗാ സെയിലിനോട് അനുബന്ധിച്ച്‌ ലുലു മാളില്‍ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ യാത്ര സുഗമമാക്കുന്നതിനായി കൊച്ചി മെട്രോ അധിക സർവീസുകള്‍ നടത്തും. കൂടാതെ മാളില്‍ എത്തുന്ന വാഹനങ്ങള്‍ക്കായി പ്രത്യേക പാർക്കിങ് ക്രമീകരണങ്ങളും അധിക സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്.

ലുലു ഓണ്‍ സെയിലിന്റെ ഔദ്യോഗിക ഡേറ്റ് അനൗണ്‍സ്‌മെന്റ് ചടങ്ങില്‍ കൊച്ചി ലുലു മാള്‍ ജനറല്‍ മാനേജർ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറല്‍ മാനേജർ ജോ പൈനേടത്ത് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളില്‍ ഉപഭോക്താക്കളെ സ്വീകരിക്കാൻ മാള്‍ പൂർണ്ണ സജ്ജമാണെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു

Get ready for 'LuLu on Sale' at Kochi LuLu Mall from July 9 to 12. Enjoy up to 50% off on 500+ international brands, hypermarket goods, and electronics

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Channeliam Malayalam