Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നല്ല നാടൻ തൈര് മുളക് കൊണ്ടാട്ടം വേണ്ടവര്‍ ഓടിവായോ.!

നല്ല നാടൻ തൈര് മുളക് കൊണ്ടാട്ടം വേണ്ടവര്‍ ഓടിവായോ.!

channeliam 15 hrs ago

ണസദ്യ പോയിട്ട് സാദാ ഊണിനൊപ്പം ഒരു നാടൻ തൈര് മുളക് കൊണ്ടാട്ടം ഉണ്ടെങ്കില്‍ പിന്നെ വേറെ ഒന്നും വേണ്ട അല്ലേ?

അത് തന്നെയാണ് ഇത്തവണത്തെ ഓണത്തിന് സുരഭി എന്ന ബ്രാൻഡില്‍ പാലക്കാടു സ്വദേശി സംരംഭക സുജിത ശിവകുമാറിന്റെ സ്പെഷ്യല്‍. ഒട്ടും മായം ചേർക്കാതെ, തികച്ചും ശുദ്ധമായ രീതിയില്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയ ഈ സംരംഭകയുടെ മികച്ച ഗുണനിലവാരമുള്ള കൊണ്ടാട്ടം മുളകിന് ആവശ്യക്കാർ ഏറെയാണ്. പാലക്കാട്ടുകാർക്കു കൊണ്ടാട്ടമെന്നു പറഞ്ഞാല്‍ അവരുടെ അടുക്കള വിഭവങ്ങളുടെ ഒരു അവിഭാജ്യ ഘടകവുമാണ്. ഇതിനൊപ്പം സുജിതയുടെ ഉല്‍പ്പന്നമായ ഇഞ്ചിപ്പുളിക്കും ഇത്തവണത്തെ ഓണത്തിനും വിദേശത്തു നിന്ന് പോലും നേരിട്ട് ആവശ്യക്കാരെത്തുന്നു.

പാലക്കാട് ഒലവക്കോടുള്ള സുരഭി ദി വേള്‍ഡ് ഓഫ് ഹോം മേഡ് ഫ്ലേവേഴ്സ് എന്ന ഈ ബ്രാൻഡിന്റെ പ്രത്യേകത വീട്ടില്‍ വൃത്തിയായി കഴുകി ഉണക്കി എടുത്ത 100% ഹോംമേഡ് ആയ അച്ചാറുകളും കൊണ്ടാട്ടവുമാണ്.

നല്ല കട്ടത്തൈരും ഉപ്പും ചേർത്ത് പാകത്തിന് വെയിലില്‍ ഉണക്കിയെടുത്ത മുളക് കൊണ്ടാട്ടത്തിനു പരമ്പരാഗത രുചിക്കൊപ്പം നാടൻ സ്വാദ് കൂടിയാകുമ്പോള്‍ സുരഭി എന്ന ബ്രാൻഡിന് അവകാശപെടാനുള്ളത് കൃത്രിമ നിറങ്ങളോ പ്രിസർവേറ്റീവുകളോ ഒട്ടും തന്നെ ചേർത്തിട്ടില്ലാത്ത പൂർണ്ണമായും സുരക്ഷിതം ആണ്. ഓണസദ്യക്കായി വെളിച്ചെണ്ണയില്‍ ചെറുതീയില്‍ വറുത്തെടുത്താല്‍ മാത്രം മതിയാകും സുജിത ശിവകുമാറിന്റെ ഈ കൊണ്ടാട്ടം.

മുളക് കൊണ്ടാട്ടം മാത്രമല്ല ഇക്കുറിയും ഉപഭോക്താക്കളുടെ ഓണക്കാല സ്വാദിഷ്ടത്തിനു അനുയോജ്യമായ വിവിധതരം അച്ചാറുകളും : SURABHI The World of Homemade Flavors ബ്രാൻഡില്‍ ഓണ്‍ലൈനിലും നേരിട്ടും ലഭ്യമാണ്.

ഉണക്ക ചെമ്മീൻ അച്ചാർ, ചിക്കൻ അച്ചാർ, റോസ്‌റ്റഡ്‌ ഉണക്ക ചമ്മീൻ, നാരങ്ങ അച്ചാർ,ഇഞ്ചിപ്പുളി,പൈനാപ്പിള്‍ അച്ചാർ, ഉണക്ക മുന്തിരി അച്ചാർ, ഉണക്ക സ്രാവ് അച്ചാർ, ഇറച്ചിപ്പൊടി അങ്ങനെ വീട്ടിലെ തനിനാടൻ രുചിയില്‍ പാകം ചെയ്ത അച്ചാറുകള്‍ സുരഭിയുടെ ഇത്തവണയും അവതരിപ്പിക്കുകയാണ്.

സുജിത ശിവകുമാർ ഒലവക്കോട്ടെ തന്റെ വീട്ടില്‍ ആരംഭിച്ച സുരഭി സംരംഭം ഇപ്പോള്‍ പുതിയ യൂണിറ്റിലേക്ക് മാറിക്കഴിഞ്ഞു. ഓണക്കാലം കഴിഞ്ഞാല്‍ അച്ചാർ ഉത്പാദനം വൈവിധ്യകരവും ദീർഘകാലം കേടുകൂടാതെ നിലനില്‍ക്കുന്നതുമായ നിലവാരത്തിലേക്കു മാറ്റാൻ ഡ്രയർ യൂണിറ്റുകള്‍ അടക്കം ആധുനിക വല്‍ക്കരിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് സുജിത ശിവകുമാർ.

Browse our full catalog:
https://wa.me/c/918903401089

Find us on Google:
https://share.google/YgiEZd73GmMKojn8z

Stay connected:
Instagram - https://www.instagram.com/surabhis_flavors/?hl=en
Facebook - https://www.facebook.com/profile.php?id=61566371123691
Call/WhatsApp: 8903401089 | 9080213012

Explore Sujitha Shivakumar's Surabhi Homemade Flavors featuring Palakkad Mulaku Kondattam, Injipuli, and authentic homemade pickles for Onam

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Channeliam Malayalam