Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പത്മശ്രീ തിളക്കത്തില്‍ സത്യനാരായണ്‍ നുവാല്‍

പത്മശ്രീ തിളക്കത്തില്‍ സത്യനാരായണ്‍ നുവാല്‍

channeliam 3 weeks ago

സാമ്പത്തിക പ്രതിസന്ധികള്‍ കാരണം പത്താം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നിട്ടും, ഇന്ത്യയിലെ മുൻനിര സ്വകാര്യ പ്രതിരോധ ഉല്‍പ്പാദന കമ്പനിയായ 'സോളാർ ഇൻഡസ്ട്രീസ്' കെട്ടിപ്പടുത്ത സത്യനാരായണ്‍ നുവാല്‍ 2026-ലെ പത്മശ്രീ പുരസ്കാരത്തിന് അർഹനായിയിരിക്കുകയാണ്.

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവില്‍ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.

രാജസ്ഥാനിലെ സാധാരണ കുടുംബത്തില്‍ ജനിച്ച്‌, 1990-കളില്‍ കോള്‍ ഇന്ത്യയ്ക്ക് വാണിജ്യ സ്ഫോടകവസ്തുക്കള്‍ വിതരണം ചെയ്തുകൊണ്ട് ആരംഭിച്ച അദ്ദേഹത്തിന്റെ ബിസിനസ്സ് യാത്ര ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായി വളർന്നു. 2010-ല്‍ സൈനിക ആവശ്യങ്ങള്‍ക്കുള്ള സ്ഫോടകവസ്തുക്കളുടെയും യുദ്ധോപകരണങ്ങളുടെയും നിർമ്മാണത്തിലേക്ക് കമ്പനി ചുവടുവെച്ചതോടെയാണ് സോളാർ ഇൻഡസ്ട്രീസിന്റെ ചരിത്രം മാറിയത്.

നിലവില്‍ ബ്രഹ്മോസ് മിസൈലുകളുടെ ബൂസ്റ്ററുകള്‍, പിനാക റോക്കറ്റുകള്‍, 'നാഗാസ്ത്ര' പോലെയുള്ള ഡ്രോണ്‍ ആക്രമണ സംവിധാനങ്ങള്‍ എന്നിവ നിർമ്മിക്കുന്നതില്‍ ഈ സ്ഥാപനം നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഫോർബ്സ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംനേടിയ നുവാല്‍, തന്റെ ബിസിനസ്സ് വിജയത്തോടൊപ്പം നാഗ്പൂർ കേന്ദ്രീകരിച്ച്‌ നിരവധി സാമൂഹിക-വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്.e

Discover the inspiring journey of Satyanarayan Nuwal, a Class 10 dropout who founded Solar Industries and became a defense manufacturing powerhouse, now honored with the Padma Shri

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Channeliam Malayalam