Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പി.എം-കിസാൻ പദ്ധതി നീട്ടി

പി.എം-കിസാൻ പദ്ധതി നീട്ടി

channeliam 1 week ago

രാജ്യത്തെ കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

2026-27 മുതല്‍ 2030-31 വരെയുള്ള കാലയളവിലേക്കായി 3.15 ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) സംവിധാനത്തിലൂടെ അർഹരായ കർഷക കുടുംബങ്ങള്‍ക്ക് സുതാര്യമായ രീതിയില്‍ കൃത്യസമയത്ത് വരുമാന സഹായം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇതുവരെ 23 ഗഡുക്കളിലായി 4.47 ലക്ഷം കോടിയിലധികം രൂപ കർഷകരുടെ ബാങ്ക് അൗണ്ടുകളിലേക്ക് നേരിട്ട് കൈമാറാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വിത്തുകള്‍, വളങ്ങള്‍, ജലസേചനം, കാർഷിക യന്ത്രങ്ങള്‍ എന്നിവയ്ക്കായി കൃത്യസമയത്ത് മുതല്‍മുടക്ക് നടത്താൻ ഈ സാമ്പത്തിക സഹായം കർഷകരെ ഏറെ സഹായിച്ചിട്ടുണ്ട്. ഇതിനുപുറമെ, 2030-31 സാമ്പത്തിക വർഷം വരെ നടപ്പിലാക്കുന്നതിനായി 84,084 കോടി രൂപയുടെ ബജറ്റില്‍ 'സമുദ്ര മന്ഥൻ' എന്ന ദേശീയ സമുദ്ര പര്യവേക്ഷണ പദ്ധതിക്കും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.

The Union Cabinet approves the extension of the PM-KISAN scheme for another five years (2026-31) with a total outlay of Rs 3.15 lakh crore to support farmers

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Channeliam Malayalam