Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംരംഭങ്ങള്‍ക്ക് വേഗത പകരാൻ ഭവ്യ

സംരംഭങ്ങള്‍ക്ക് വേഗത പകരാൻ ഭവ്യ

channeliam 2 weeks ago

കേരളത്തിന്റെ അടുത്ത പ്രതീക്ഷയാണ് സംരംഭങ്ങള്‍ക്ക് അതി വേഗത പകരുന്ന ഭവ്യ. രാജ്യത്ത് 100 പ്രഖ്യാപിച്ച്‌ വ്യവസായ പാർക്കുകള്‍ സ്ഥാപിക്കാനുള്ള ഭാരത് ഔദ്യോഗിക് വികാസ് യോജന (ഭവ്യ) പ്രകാരം പാർക്കുകള്‍ക്കായി വ്യവസായ വകുപ്പ് പദ്ധതികള്‍ തയാറാക്കിത്തുടങ്ങി.

33,360 കോടി രൂപ ചിലവില്‍ രാജ്യത്ത് 100 വ്യവസായ പാർക്കുകള്‍ സ്ഥാപിക്കാനുള്ള ഭാരത് ഔദ്യോഗിക് വികാസ് യോജന (ഭവ്യ) കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു . സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച്‌ 'പ്ലഗ് ആൻഡ് പ്ലേ' രീതിയിലുള്ള പാർക്കുകള്‍ക്കുള്ള മാർഗ നിർദേശങ്ങളും കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കി.

സംരംഭങ്ങള്‍ക്ക് അതിവേഗത്തില്‍ പ്രവർത്തനം തുടങ്ങാൻ കഴിയുന്ന തരത്തില്‍ അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയാക്കിയ പാർക്കുകളായിരിക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്നത്. ആദ്യ ഘട്ടമായി 50 പാർക്കുകള്‍ക്കാണ് അനുമതി നല്‍കുക. 10 ഏക്കർ മുതല്‍ 1000 ഏക്കർ സ്ഥലത്തായിരിക്കും ഓരോ പാർക്കുകളും സ്ഥാപിക്കുന്നത്. ഇതിനു വേണ്ട ഭൂമിയേറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്. ആദ്യത്തേ 50 എണ്ണത്തില്‍ കേരളത്തിന്റെ പാർക്കുകളും പരിഗണിക്കുമെന്നാണ് വ്യവസായ വകുപ്പിന്റെ പ്രതീക്ഷ .

അടിസ്ഥാന സൗകര്യം അടക്കമുള്ള വിഷയങ്ങളില്‍ ഏക്കറൊന്നിന് ഒരു കോടി രൂപ വീതം കേന്ദ്രഫണ്ട് ലഭിക്കും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയും സംസ്ഥാനങ്ങള്‍ക്ക് പാർക്കു തുടങ്ങാൻ വ്യവസ്ഥയുണ്ട്.

പാർക്കുകള്‍ക്കുള്ളിലെ റോഡുകള്‍, ഡ്രെയിനേജ് സംവിധാനം, ജലശുദ്ധീകരണ ശാലകള്‍, വെയർ ഹൗസുകള്‍, ടെസ്റ്റിങ് ലാബുകള്‍, ജീവനക്കാർക്കുള്ള സൗകര്യങ്ങള്‍ എന്നിവ നിർമിക്കാനാണ് കേന്ദ്രഫണ്ട് ഉപയോഗിക്കേണ്ടത്. ഇതുകൂടാതെ പദ്ധതി പ്രദേശത്തേക്കുള്ള ഗതാഗത സൗകര്യം അടക്കമുള്ള കാര്യങ്ങള്‍ക്ക് കേന്ദ്രസഹായത്തിന്റെ 25 ശതമാനം ഉപയോഗിക്കാനും വ്യവസ്ഥയുണ്ട്.

ആദ്യ 20 പാർക്കുകള്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ അപേക്ഷ നല്‍കണം. അതിവേഗത്തില്‍ ഇവയ്ക്ക് അനുമതി നല്‍കും. അടുത്ത 30 പാർക്കുകള്‍ക്കു വേണ്ടി അപേക്ഷിക്കാൻ അടുത്ത ഘട്ടത്തിലാണ് അവസരം. അങ്ങനെ നാലു മാസത്തിനുള്ളില്‍ 50 പാർക്കുകള്‍ക്ക് അനുമതി നല്‍കുമെന്നും കേന്ദ്രവാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

Kerala prepares proposals for the Centre's ₹33,360-crore BHAVYA scheme, aiming to secure approval for plug-and-play industrial parks in the initial phase.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Channeliam Malayalam