Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്പോര്‍ട്സ് ചാനലുകളുമായി സീ എന്റര്‍ടൈൻമെന്റ്

സ്പോര്‍ട്സ് ചാനലുകളുമായി സീ എന്റര്‍ടൈൻമെന്റ്

channeliam 1 week ago

ൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ (MIB) അനുമതി ലഭിച്ചതിനെത്തുടർന്ന് മുൻനിര ചാനല്‍ ശൃംഖലയായ സീ എന്റർടൈൻമെന്റ്, 'യുനൈറ്റ്8 സ്പോർട്സ്' (Unite8 Sports) എന്ന പേരില്‍ പുതിയ സ്പോർട്സ് ചാനലുകള്‍ പുറത്തിറക്കി.

ലോക ഫുട്ബോള്‍ സംഘടനയായ ഫിഫയുമായി (FIFA) എട്ട് വർഷത്തെ സംപ്രേക്ഷണ കരാറിലേർപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സീയുടെ ഈ നിർണായക ചുവടുവെപ്പ്.

ഇതോടെ വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് ഉള്‍പ്പെടെയുള്ള എല്ലാ ഫിഫ മത്സരങ്ങളും ഇന്ത്യൻ പ്രേക്ഷകർക്ക് ഈ ചാനലുകളിലൂടെ തത്സമയം ആസ്വദിക്കാൻ സാധിക്കും. യുനൈറ്റ്8 സ്പോർട്സ് 1, യുനൈറ്റ്8 സ്പോർട്സ് 2 എന്നിവയും ഇവയുടെ എച്ച്‌.ഡി പതിപ്പുകളും ഉള്‍പ്പെടെയുള്ള നാല് ചാനലുകള്‍ രാജ്യത്തുടനീളമുള്ള അഞ്ഞൂറിലധികം കേബിള്‍-ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്‌ഫോമുകളില്‍ ഇതിനകം ലഭ്യമായിക്കഴിഞ്ഞു.

Zee Entertainment launches Unite8 Sports channels after MIB approval, securing an 8-year FIFA contract to broadcast the 2026 FIFA World Cup and other tournaments live in India

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Channeliam Malayalam