Thursday, 21 Jan, 11.18 pm സിനിമ ടാക്കീസ്

ഹോം
ടൊവിനോ-ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'മിന്നല്‍ മുരളി'. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ഒരു നാടന്‍ സൂപ്പര്‍ ഹീറോ ആയിട്ടാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. വമ്ബന്‍ കാന്‍വാസില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ഗോധയ്ക്ക് ശേഷം ബേസില്‍, ടൊവിനോയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം മലയാളം,തമിഴ്, തെലുങ്ക്,ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായി ഒരുങ്ങുന്നു. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അജു വര്‍ഗീസ്, ബൈജു,ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍,ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ലാഡ് റിംബര്‍ഗാണ്. ഷാന്‍ റഹ്മാന്‍ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. മനു ജഗത് കലയും അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ രചനയും നിര്‍വഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പര്‍വൈസ് ചെയ്യുന്നത് ആന്‍ഡ്രൂ ഡിക്രൂസാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Cinematalkies
Top