Thursday, 21 Jan, 11.17 pm സിനിമ ടാക്കീസ്

ഹോം
കളയുടെ ടീസര്‍ പുറത്തിറങ്ങി

ഇബിലീസിന് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കള. ചിത്രത്തില്‍ ടൊവിനോ തോമസ് ആണ് നായകനായി എത്തുന്നത്. അഡ്‌വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ , ഇബിലീസ് , ബാലന്‍ വക്കീല്‍ , ഫോറന്‍സിക്ക് , പ്രീസ്റ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഖില്‍ ജോര്‍ജ്ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണിത് .ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.

യദു പുഷ്‍പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടേഴ്‍സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍. അഡ്വഞ്ചര്‍ കമ്ബനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവീനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്. സിനിമയുടെ ചിത്രീകരണം ഇന്നലെ അവസാനിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Cinematalkies
Top