Thursday, 21 Jan, 11.28 pm സിനിമ ടാക്കീസ്

ഹോം
സൂര്യയുടെ പുതിയ ചിത്രത്തില്‍ പ്രിയങ്ക നായികയായി എത്തും

പണ്ഡിരാജുമായി തമിഴ് താരം സൂര്യ സഹകരിച്ച്‌ വരാനിരിക്കുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനം ഈ ചിത്രം പ്രൊഡക്ഷന്‍ ഹൗസ് ഔദ്യോഗികമായി പ്രഖ്യാപിച്ചതുമുതല്‍, ഈ ചിത്രത്തില്‍ ആരാണ് നായികയാകുകയെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്‌, ശിവകാര്‍ത്തികേയന്‍ ചിത്രം ഡോക്ടറിലൂടെ തമിഴ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച പ്രിയങ്ക മോഹന്‍ സൂര്യയുടെ പുതിയ നായികയായി എത്തും.

# S40 എന്ന ചിത്രം അടുത്ത മാസം മുതല്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് വൃത്തങ്ങള്‍ അറിയിച്ചത്. നാച്ചുറല്‍ സ്റ്റാര്‍ നാനി, ആര്‍‌എക്സ് 100 ഫെയിം കാര്‍ത്തികേയ എന്നിവര്‍ അഭിനയിച്ച ഗ്യാങ്ലീഡര്‍ ത്രില്ലര്‍ ചിത്രത്തിലൂടെയാണ് പ്രിയങ്ക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Cinematalkies
Top