Posts
ദുബൈ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശി പിടിയില്‍

41 ഗ്രാം ഹെറോയിനും ഡയസെപാമും കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശിയെ എയര്‍പോര്‍ട്ട് അധികൃതര്‍ പിടികൂടി . സന്ദര്‍ശ വിസയിലെത്തിയ 47 വയസുകാരനെതിരെ ക്രിമിനല്‍ കോടതിയില്‍ നിയമനടപടികള്‍ തുടങ്ങി. 941 ഗ്രാം ഹെറോയിനും ഡയസെപാമും കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
2020 നവംബറിലായിരുന്നു സംഭവം. ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ സംശയം തോന്നിയ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു. ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ 119 ഗുളികകളും പൊടി രൂപത്തിലുള്ള മയക്കുമരുന്നുമാണ് പിടിച്ചെടുത്തത്. പിന്നീട് രാസ പരിശോധന നടത്തിയപ്പോള്‍ ഇവ ഹെറോയിനും ഡയസെപാമുമാണെന്ന് തിരിച്ചറിഞ്ഞു . പാക്കേജ് പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ വിദേശിയെ അറസ്റ്റ് ചെയ്തു . തുടര്‍ നടപടികള്‍ക്കായി ഇയാളെ പ്രോസിക്യൂഷന് ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
related stories
-
കന്നി കന്നി - 1, മാര്‍ച്ച് 2021
-
ലേറ്റസ്റ്റ് ന്യൂസ് കൈകാലുകള്‍ കെട്ടിയിട്ടനിലയില്‍ അബോധാവസ്ഥയില്‍ പെണ്‍കുട്ടി ഉദ്യാനത്തില്‍;...
-
ലേറ്റസ്റ്റ് ന്യൂസ് കാമുകന് മരിച്ചതിന്റെ മനോവിഷമത്തില്‍ 20കാരി ജീവനൊടുക്കി