Saturday, 28 Mar, 11.32 pm ദീപിക

എറണാകുളം
1,911 പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍

ഇ​ന്ന​ലെ പു​തു​താ​യി 1,911 പേ​രോ​ടു കൂ​ടി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ സം​ശ​യി​ക്കു​ന്ന നാ​ലു പേ​രെ ഇ​ന്ന​ലെ പു​തു​താ​യി ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലും പ്ര​വേ​ശി​പ്പി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ഓ​രോ​രു​ത്ത​രെ​യും ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടു പേ​രെ​യു​മാ​ണ് പ്രേ​വേ​ശി​പ്പി​ച്ച​ത്. ഇ​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 34 ആ​യി.
വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 846 പേ​രെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​യ​തി​നെ​ത്തു​ട​ര്‍​ന്നു നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 4,949 ആ​ണ്. ഇ​തു​വ​രെ വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​രു​ടെ ആ​കെ എ​ണ്ണം പ​തി​നാ​യി​രം ക​ട​ന്നു. 10,073 പേ​രാ​ണ് ഇ​തു​വ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത് 14 പേ​രാ​ണ്. ഇ​തി​ല്‍ അ​ഞ്ചു പേ​ര്‍ ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രാ​ണ്. ഇ​തി​ല്‍ ഒ​രാ​ളു​ടെ രോ​ഗം ഭേ​ദ​മാ​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​റു പേ​ര്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളും ര​ണ്ടു പേ​ര്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളും ഒ​രാ​ള്‍ മ​ല​പ്പു​റം സ്വ​ദേ​ശി​യു​മാ​ണ്. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന 624 പേ​ര്‍​ക്ക് ഇ​ന്ന​ലെ കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top