Monday, 14 Oct, 1.02 am ദീപിക

എറണാകുളം
അ​ദാ​ല​ത്തി​ല്‍ 181 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി

കോ​ത​മം​ഗ​ലം: താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ലോ​ക് അ​ദാ​ല​ത്തി​ല്‍ 181 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി. വി​വി​ധ കേ​സു​ക​ളി​ലാ​യി 11216920 രൂ​പ സ​മാ​ഹ​രി​ച്ചു. അ​ദാ​ല​ത്തി​നു മ​ജി​സ്ട്രേ​റ്റു​മാ​രാ​യ ടി.​ബി.​ഫ​സീ​ല, എം.​എ​ന്‍.​മ​നോ​ജ്, താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ടി.​ഐ. സു​ലൈ​മാ​ന്‍, റി​ട്ട.​ഓ​ഫീ​സ​ര്‍​മാ​രാ​യ സി.​വി.​ഫ്രാ​ന്‍​സി​സ്, പി.​ജെ.​ജോ​ണ്‍, ജി.​ച​ന്ദ്ര​ശേ​ഖ​ര്‍ തു​ട​ങ്ങി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

അ​രി​ക്കു​ഴ ഉ​ദ​യ ലൈ​ബ്ര​റി​യി​ല്‍
പ്ര​ഭാ​ഷ​ണം നടത്തി

വാ​ഴ​ക്കു​ളം: അ​രി​ക്കു​ഴ ഉ​ദ​യ ലൈ​ബ്ര​റി​യി​ല്‍ ജീ​വി​ത വി​ജ​യ​ത്തി​ന് പോ​സി​റ്റീ​വ് എ​ന​ര്‍​ജി എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജെ​സി​ഐ അ​രി​ക്കു​ഴ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തി​ല്‍ മ​ന​ശാ​സ്ത്ര​ജ്ഞ​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ജോ​ണ്‍ മു​ഴു​ത്തേ​റ്റ് ക്ലാ​സ് ന​യി​ച്ചു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സി​ന്ധു വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​രി​ക്കു​ഴ ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് എം.​കെ. പ്രീ​തി​മാ​ന്‍, സു​കു​മാ​ര്‍ അ​രി​ക്കു​ഴ, ടി.​എം. ജോ​ര്‍​ജ്, റോ​യി അ​ഗ​സ്റ്റ്യ​ന്‍, പാ​പ്പി​ക്കു​ട്ടി​യ​മ്മ, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എം.​കെ. അ​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top