Saturday, 21 Sep, 1.22 am ദീപിക

എറണാകുളം
അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​താ ക​ലോ​ത്സ​വം: സം​ഘാ​ട​ക​ സ​മി​തിയായി

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ സാ​ക്ഷ​ര​ത തു​ട​ര്‍​വി​ദ്യാ കേ​ന്ദ്ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​ക്ഷ​ര​താ ക​ലോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. 29ന് ​മ​ഞ്ഞ​പ്ര ഗ​വ. ഹൈ​സ്‌​കൂ​ളി​ല്‍ മൂ​ന്നു വേ​ദി​ക​ളി​ലാ​യി 15 ഇ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ന്നൂ​റോ​ളം വ​രു​ന്ന സാ​ക്ഷ​ര​താ പ​ഠി​താ​ക്ക​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സം​ഘാ​ട​ക​സ​മി​തി യോ​ഗം അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​പി. അ​യ്യ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച്‌ സാ​ക്ഷ​ര​താ ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ന്നു.
51 അം​ഗ സം​ഘാ​ട​ക​സ​മി​തി​യി​ല്‍ എം​പി, എം​എ​ല്‍​എ, എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. പോ​ള്‍ ചെ​യ​ര്‍​മാ​നാ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​പി.

അ​യ്യ​പ്പ​ന്‍ ക​ണ്‍​വീ​ന​റാ​യും ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് വ​ല്‍​സ സേ​വ്യ​ര്‍, സി​ജി ഈ​രാ​ളി, എ.​എ. സ​ന്തോ​ഷ്, വ​ന​ജാ സ​ദാ​ന​ന്ദ​ന്‍, ബി​ഡി​ഒ അ​ജ​യ്‌, സാ​ഷ​ര​ത ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​ഐ. നാ​ദി​ര്‍​ഷ, സു​ബൈ​ദ, പ്രേ​ര​ക് രാ​ധാ, ര​ഘു അ​ട്ടി​ത്ത​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top