Friday, 30 Oct, 1.18 am ദീപിക

കാസര്‍ഗോഡ്
അ​നു​മ​തി​യി​ല്ലാ​തെ ട്രെ​യി​ന്‍ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന; റെ​യ്ഡ് ന​ട​ത്തി

ചെ​റു​വ​ത്തൂ​ര്‍: റെ​യി​ല്‍​വേ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്ത് വി​ല്‍​പ്പ​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ സ്വ​കാ​ര്യ ക​ംപ്യൂ​ട്ട​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ റെ​യി​ല്‍​വേ സം​ര​ക്ഷ​ണ​സേ​ന റെ​യ്ഡ് ന​ട​ത്തി. ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ക​മ്ബ്യൂ​ട്ട​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞാ​ണ് ആ​ര്‍​പി​എ​ഫ‌് റെ​യ‌്ഡ‌് ന​ട​ത്തി​യ​ത്.
പ​രി​ശോ​ധ​ന​യി​ല്‍ റെ​യി​ല്‍​വേ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റു​ക​ള്‍ബു​ക്ക‌് ചെ​യ‌്ത‌് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി. ക​ട​യു​ട​മ​ക്കെ​തി​രേ റെ​യി​ല്‍​വെ പോ​ലീ​സ‌് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് വ്യാ​പ​ക​മാ​യി റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക‌് ചെ​യ‌്ത‌് വി​ല്‍​ക്കു​ന്നു എ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് സ്വ​കാ​ര്യ ക​മ്ബ്യൂ​ട്ട​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ റെ​യ‌്ഡ‌് ന​ട​ത്തി​യ​ത‌്. ചെ​റു​വ​ത്തൂ​രി​ല്‍ നി​ന്ന് റി​സ​ര്‍​വ‌് ചെ​യ‌്ത ഏ​ഴു ടി​ക്ക​റ്റു​ക​ള്‍ സം​ഘം പി​ടി​ച്ചെ​ടു​ത്തു. എ​എ​സ‌്‌ഐ​മാ​രാ​യ ബി​ജു ന​രി​ച്ച​ന്‍, ഒ.​എം. ച​ന്ദ്ര​ന്‍, ആ​ര്‍​പി​ഫ‌് ജീ​വ​ന​ക്കാ​രാ​യ എ​ന്‍. സ​ഞ‌്ജ​യ‌്കു​മാ​ര്‍, പി. ​ശ​ശി, എം. ​ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ‌്ഡ‌്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top