കോഴിക്കോട്
അഴിയൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ഇന്ന് ഹര്‍ത്താല്‍
വടകര: അഴിയൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം. അക്രമത്തില്‍ മൂന്നു ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.
അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് അഴിയൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
അഴിയൂര്‍ ഹൈസ്കൂള്‍ പരിസരം, കല്ലാമല എന്നിവിടങ്ങളിലുണ്ടായ ആക്രമത്തിലാണ് കോട്ടികൊല്ലാന് മുനാസിര്‍ (26), മരുന്നറക്കല്‍ തെക്കയില്‍ നദീര്‍ (28), മുബാറക്ക് മന്‍സില്‍ മുഹമദ് ഷബീം (19) എന്നിവര്‍ക്ക് വെട്ടേറ്റത്.
ഇന്നലെ ഉച്ചയോടെ വാഹനത്തില്‍ എത്തിയ അക്രമി സംഘം വടിവാള്‍കൊണ്ട് വെട്ടിയും ഇരുന്പ് പൈപ്പ് കൊണ്ട് അടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്നവരെ ലീഗ് ജില്ല പ്രസിഡന്റ് ഉമ്മര്പാണ്ടികശാല, സെക്രട്ടറി എം.എ. റസാഖ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് എന്നിവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് അഴിയൂരില്‍ പ്രകടനം നടത്തി.
ഇന്ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ അഴിയൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് യുഡിഎഫ് അറിയിച്ചു.

Dailyhunt