സിംഗപ്പുർ: എൻവിഡിയ മുൻ മേധാവി ജെൻസൻ ഹുവാംഗിന്റെ സുഹൃത്ത് ആലിസ് ഹുവാംഗിനെ നേരത്തേ കമ്പനിയില്‍നിന്ന് ഒഴിവാക്കിയതാണെന്ന് മെഗാസ്പീഡ്.
വിവാദത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അറിയിച്ചു.
ആലീസ് ഹുവാംഗ് 2025 ഓഗസ്റ്റ് 30ന് കമ്പനിയുടെ എക്സിക്യൂട്ടീവ് പദവി ഒഴിഞ്ഞതായും, അതിനുശേഷം അവർ കമ്പനിയില്‍ ഒരു സ്ഥാനവും വഹിച്ചിട്ടില്ലെന്നും മെഗാസ്പീഡ് പ്രസ്താവനയില്‍ പറഞ്ഞു.

