ആലുവ: ആലുവയില്‍ ഇന്നലെ മൂന്നിടത്ത് തീപിടിത്തമുണ്ടായി. യുസി കോളജ് സെമിനാരിപ്പടി, ആലുവ റെയില്‍വേ ട്രാക്കിനു സമീപം, അല്‍-അമീന് കോളജിനു സമീപം എന്നിവിടങ്ങളിലാണ് തീപിടിച്ചത്. അഗ്നിരക്ഷാ സേന എത്തി ഉടന്‍ തീയണച്ചതിനാല്‍ കുടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. ഇന്നലെ രാവിലെ യുസി കോളജ് സെമിനാരിപ്പടിക്ക് സമീപമാണ് ഒഴിഞ്ഞ പ്രദേശത്ത് ആദ്യം തീപിടിച്ചത്. അത് കെടുത്തി അഗ്നിരക്ഷാസേനാംഗങ്ങള്‍ തിരികെ ഓഫീസില്‍ എത്തിയപ്പോഴേക്കും ആലുവ എസ്എന്‍ഡിപി സ്കൂളിന് സമീപം റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് രണ്ടാമത്തെ തീപിടിത്തമുണ്ടായി.