Dailyhunt
ആംബുലൻസ്  നാടിന് സമര്‍പ്പിച്ചു

ആംബുലൻസ് നാടിന് സമര്‍പ്പിച്ചു

ദീപിക 3 days ago

രിപ്പാട്: കരുവാറ്റ വടക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശാഭിമാനി പുരുഷ സ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ആംബുലൻസ് സർവീസ് നാടിന് സമർപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.

ദേശാഭിമാനി പുരുഷ സ്വയംസഹായ സംഘം പ്രസിഡന്റ് പി.ടി. മധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. അനില രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എം.എം. അനസ് അലി, ലക്ഷ്മി ശിവൻ എന്നിവർ ആശംസകള്‍ നേർന്നു.

പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കളരിക്കല്‍, പഞ്ചായത്ത് അംഗങ്ങളായ ആർ. മനോജ്, ശാലിനി മനോജ്, മിനി ഉദയൻ എന്നിവർ പ്രസംഗിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika