Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആമിര്‍-ഗൗരി വിവാഹം ഞായറാഴ്ച മുംബൈയില്‍

ആമിര്‍-ഗൗരി വിവാഹം ഞായറാഴ്ച മുംബൈയില്‍

ദീപിക 9 hrs ago

ബി ടൗണ്‍ സൂപ്പർതാരം ആമിർ ഖാൻ പ്രണയത്തിന്റെ മൂന്നാം അധ്യായത്തിലേക്ക്. തന്റെ കാമുകി ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം ഞായറാഴ്ച മുംബൈയിലെ വസതിയില്‍ നടക്കുമെന്ന് താരം മാധ്യമങ്ങളോടു സ്ഥിരീകരിച്ചു.

മുംബൈയില്‍ നടന്ന പ്രത്യേക സിനിമാ സ്ക്രീനിംഗിനിടെയാണ് ആമിർ മാധ്യമങ്ങളോടു സന്തോഷവാർത്ത പങ്കുവച്ചത്.

ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്ന് ആമിർ വ്യക്തമാക്കി. ഇരുകുടുംബങ്ങളിലെഅംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. മുംബൈയിലെ വീട്ടില്‍ സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത ശേഷമായിരിക്കും പരമ്പരാഗത ചടങ്ങുകള്‍. ബോളിവുഡിനായി വമ്പൻ റിസപ്ഷൻ പാർട്ടികള്‍ പ്ലാൻ ചെയ്യുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍. അതേസമയം, ഷാരൂഖ് ഖാൻ, സല്‍മാൻ ഖാൻ എന്നിവരുള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കള്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണു സൂചന.

ബംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍, കഴിഞ്ഞ വർഷം മാർച്ചില്‍ തന്റെ അറുപതാം ജന്മദിനത്തിനു മുന്നോടിയായാണ് ആമിർ ഗൗരിയെ മാധ്യമങ്ങള്‍ക്കു പരിചയപ്പെടുത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika