Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അദീബ് അഹമ്മദ്  ദ വാഷിംഗ്ടണ്‍  പോസ്റ്റിന്‍റെ എഐ  കൗണ്‍സിലില്‍

അദീബ് അഹമ്മദ് ദ വാഷിംഗ്ടണ്‍ പോസ്റ്റിന്‍റെ എഐ കൗണ്‍സിലില്‍

ദീപിക 46 mins ago

കൊച്ചി: ദ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഉപദേശക വിഭാഗമായ വാഷിംഗ്ടണ്‍ പോസ്റ്റ് ഇന്റലിജൻസ് തങ്ങളുടെ ആർട്ടിഫിഷല്‍ ഇന്റലിജൻസ് ആൻഡ് ടെക്നോളജി കൗണ്‍സിലിലേക്ക് ലുലു ഫിനാൻഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ തെരഞ്ഞെടുത്തു.

ആർട്ടിഫിഷല്‍ ഇന്റലിജൻസ് (എഐ), ഡിജിറ്റല്‍ പരിവർത്തനം എന്നിവയിലൂടെ ആഗോള നയരൂപീകരണത്തിനും വ്യവസായ നവീകരണത്തിനുമായി അന്താരാഷ്ട്ര തലത്തില്‍ പ്രവർത്തിക്കുന്ന പ്രമുഖരുടെ കൂട്ടായ്മയാണിത്. ലോകമെമ്പാടുമുള്ള പ്രമുഖ ബിസിനസ് മേധാവികളും സാങ്കേതിക വിദഗ്ധരുമാണു കൗണ്‍സിലിലുള്ളത്.

ഗള്‍ഫ് മേഖലയില്‍നിന്ന് കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബിസിനസുകാരനാണ് അദീബ് അഹമ്മദ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika