Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഏഷ്യൻ ഗെയിംസ്: ബോക്‌സിങ്ങില്‍ സ്വര്‍ണം നേടി ലവ്‌ലിന ബോര്‍ഗോഹെയ്ൻ

ഏഷ്യൻ ഗെയിംസ്: ബോക്‌സിങ്ങില്‍ സ്വര്‍ണം നേടി ലവ്‌ലിന ബോര്‍ഗോഹെയ്ൻ

ദീപിക 21 mins ago

നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 75 കിലോഗ്രാം ബോക്സിങ്ങില്‍ സ്വർണ മെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ.

ഫൈനലില്‍ ചൈനയുടെ സിയീ ബാവോയ്ക്കെതിരേ ഏകപക്ഷീയമായിരുന്നു (5-0) ലവ്ലിനയുടെ വിജയം. 29-ാം ജന്മദിനത്തിലാണ് താരത്തിന്റെ സ്വർണ നേട്ടം.

ഇതോടെ ഏഷ്യൻ ഗെയിംസില്‍ സ്വർണമെഡല്‍ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വനിതാ ബോക്സറായി ലവ്ലിന മാറി. 2014-ല്‍ എം.സി. മേരി കോമാണ് ഇതിനുമുമ്പ് ഏഷ്യൻ ഗെയിംസില്‍ സ്വർണം നേടിയത്. ലവ്ലിനയുടെ രണ്ടാം ഏഷ്യൻ ഗെയിംസ് മെഡലാണിത്.

ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ലവ്ലിന, സെമിഫൈനലില്‍ കസാഖിസ്ഥാന്റെ ലോക ചാമ്പ്യൻ നതാലിയ ബോഗ്ദാനോവയെ 3-2 എന്ന സ്കോറിനാണ് കീഴടക്കിയാണ് ഫൈനലില്‍ കടന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika