Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഏറ്റവും വലിയ ഐപിഒയ്ക്ക്  ജിയോ പ്ലാറ്റ്ഫോംസ്

ഏറ്റവും വലിയ ഐപിഒയ്ക്ക് ജിയോ പ്ലാറ്റ്ഫോംസ്

ദീപിക 4 hrs ago

മുംബൈ: മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്ഫോംസ് ഒക്ടോബർ 21-ന് തങ്ങളുടെ ഐപിഒ ആരംഭിക്കാൻ പദ്ധതിയിടുന്നു. ഏകദേശം 3.8 ബില്യണ് ഡോളർ സമാഹരിക്കാനാണ് ഈ ഐപിഒ ലക്ഷ്യമിടുന്നത്.

ഇതോടെ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വില്‍പനയായി മാറും.

2024-ല്‍ നടന്ന ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ 2.9 ബില്യണ് ഡോളറിന്റെ ലിസ്റ്റിംഗാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ. കൂടാതെ, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ കഴിഞ്ഞ മാസം 2.3 ബില്യണ് ഡോളറിന്റെ ഐപിഒയിലൂടെ വിപണിയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

ഐപിഒയിലൂടെ ലഭിക്കുന്ന തുക പ്രധാനമായും കന്പനിയുടെ ടെലികോം വിഭാഗത്തിന്റെ കടങ്ങള്‍ വീട്ടാനാണ് ഉപയോഗിക്കുക. മെറ്റാ, ഗൂഗിള്‍ ഉള്‍പ്പടെയുള്ള മുൻനിര വിദേശ നിക്ഷേപകരുള്ള ജിയോ പ്ലാറ്റ്ഫോംസ് എഐ, ക്ലൗഡ്, എന്റർപ്രൈസ് നെറ്റ്വർക്ക് ബിസിനസുകളും നടത്തുന്നുണ്ട്.

ഈ വർഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ ഓഹരിവിപണിയിലേക്ക് ധാരാളം കന്പനികളാണ് എത്തിയത്. ഈ സമയപരിധിയില്‍ സമാഹരിച്ച തുക എക്കാലത്തെയും വലിയ റിക്കാർഡാണ്.

ഇൻഫർമേഷൻ പ്രൊവൈഡറായ പ്രൈം ഡാറ്റാബേസിന്റെ കണക്കനുസരിച്ച്‌, ഏകദേശം 250-ഓളം കന്പനികള്‍ ഐപിഒ വഴി ആകെ 4.65 ലക്ഷം കോടി രൂപ (48 ബില്യണ് ഡോളർ) സമാഹരിക്കാൻ തയാറെടുക്കുന്നുണ്ട്.

ഡാനിഷ് ബ്രൂവറായ കാള്‍സ്ബെർഗിന്റെ ഇന്ത്യൻ വിഭാഗവും ഹോട്ടല്‍ അഗ്രിഗേറ്ററായ ഓയോയുടെ മാതൃകന്പനിയായ പ്രിസവും ഇതില്‍ ഉള്‍പ്പെടുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika