Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അറബിക്കടലിലെ 3,000 കോടിയുടെ ലഹരിവേട്ട; അഞ്ച് പാക്കിസ്ഥാനികള്‍ പിടിയില്‍

അറബിക്കടലിലെ 3,000 കോടിയുടെ ലഹരിവേട്ട; അഞ്ച് പാക്കിസ്ഥാനികള്‍ പിടിയില്‍

ദീപിക 6 hrs ago

മുംബൈ: ലക്ഷദ്വീപ് തീരത്തിനടുത്ത് അറബിക്കടലില്‍ ഇറാൻ ബോട്ടില്‍ കടത്തുകയായിരുന്ന ലഹരിമരുന്നുകള്‍ പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ബോട്ട് തമിഴ്നാട്ടിലെത്തിച്ച്‌ ലഹരി വസ്തുക്കള്‍ അവിടെ ഇറക്കി പഞ്ചാബിലെത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് റിപ്പോർട്ട്. സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത അഞ്ച് പാക്കിസ്ഥാനികളെ ചോദ്യംചെയ്തുവരികയാണ്.

‘ആസാദ്' എന്ന ഇറാനിയൻ ബോട്ട് പ്രവർത്തിപ്പിച്ചിരുന്ന പെഷവാർ സ്വദേശികളായ മുഹമ്മദ് യാക്കൂബ് ബലോച്ചി, ഷാക്കിറുള്ള, ഫരീദുളള, അഹമ്മദ് ഖാൻ, വാഹിദുള്ള ഖാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് നടത്തിയ രണ്ട് ആഴ്ച നീണ്ട ഓപ്പറേഷനില്‍ 3,000 കോടിയിലധികം രൂപ മൂല്യമുള്ള 526 കിലോഗ്രാം മെത്താംഫെറ്റാമിനും ഹെറോയിനുമാണ് പിടിച്ചെടുത്തത്.

ഇറാനിലെ കൊണാർക് തുറമുഖത്തുനിന്ന് പുറപ്പെട്ട ബോട്ട് പാക്കിസ്ഥാനിലെ ഗ്വാഡറിന് സമീപത്തുവച്ചാണ് മറ്റൊരു ബോട്ടില്‍നിന്ന് ലഹരിവസ്തുക്കള്‍ ഏറ്റെടുത്തത്. ഗുജറാത്ത് തീരത്ത് നിരീക്ഷണം ശക്തമായതിനാല്‍ തമിഴ്നാട് വഴി പഞ്ചാബിലെത്തിച്ച്‌ ഒരു നൈജീരിയൻ ഇടനിലക്കാരന് കൈമാറാനായിരുന്നു പദ്ധതി. നടുക്കടലില്‍വെച്ച്‌ തമിഴ്നാട്ടില്‍ നിന്നുള്ള മറ്റൊരു ബോർട്ടിലേക്ക് ലഹരി മാറ്റാനായിരുന്നു നീക്കം.

ബോട്ടില്‍നിന്ന് ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഉപകരണം പിടിച്ചെടുത്തിട്ടുണ്ട്. ലഹരിയുടെ പണം മുൻകൂട്ടി ഹവാല വഴി കൈമാറിയതായി സൂചനയുണ്ട്. ബോട്ടിന്റെ അടിത്തട്ടില്‍ നിർമിച്ച പ്രത്യേക അറയിലാണ് ചാക്കുകളില്‍ ലഹരിവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര ലഹരിക്കടത്തുകാരനായ ഹാജി സലീമിന്റെ ശൃംഖലയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. ഇന്ത്യൻ ഏജൻസികളുടെ മികച്ച ഏകോപനത്തിന്റെ ഫലമാണ് വിജയകരമായ ഓപ്പറേഷനെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika