ചണ്ഡിഗഡ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ ബൈക്ക് യാത്രിയെ കാർ ഇടിച്ചിട്ട് നിർത്താതെ പോയ സംഭവത്തില്‍ ഡ്രൈവർ അറസ്റ്റില്‍.
മുഖ്യ പ്രതി കല്യാണ്‍ ബൈൻസലയെയാണ് രാജസ്ഥാനിലെ ദൗസയില്‍ നിന്ന് പൊലിസ് പിടികൂടിയത്. പ്രതിയെ ഉടൻ ഗുരുഗ്രാമില്‍ എത്തിക്കുമെന്ന് പൊലിസ് അറിയിച്ചു.
അപകടത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സിയയുടെ കുടുംബം പൊലിസിനെ സമീപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇടിച്ചിട്ട കാറിനുള്ളില്‍ നാല് പേരുണ്ടായിരുന്നതായും അതില്‍ രണ്ട് പേരുടെ മുഖം വ്യക്തമായി കാണാൻ കഴിഞ്ഞതായും സിയ പറഞ്ഞു. ദൗസയില്‍ പിടിയിലായ പ്രതിയെ ഗുരുഗ്രാമിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.

