Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്: അടുത്ത ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കും

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്: അടുത്ത ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കും

ദീപിക 13 mins ago

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരുടെ തുടർച്ചയായ മൂന്ന് ദിവസത്തെ പണിമുടക്ക് ജനജീവിതത്തെ ബാധിക്കാതിരിക്കാൻ അടുത്ത ഞായറാഴ്ച (27 സെപ്റ്റംബർ 2026 ) രാജ്യത്തെ ബാങ്കുകള്‍ പ്രവർത്തിക്കാൻ തീരുമാനമായി.

സെപ്റ്റംബർ 28 മുതല്‍ 30 വരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനു തൊട്ടുമുൻപുള്ള ദിവസങ്ങള്‍ നാലാം ശനിയാഴ്ചയും ഞായറാഴ്ചയും ആയതിനാല്‍ ഫലത്തില്‍ അഞ്ച് ദിവസത്തോളം ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് റിസർവ് ബാങ്കിന്റെ അനുമതിയോടെ കേന്ദ്രസർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

സെപ്റ്റംബർ 30 ബാങ്കുകളുടെ അർധവാർഷിക കണക്കെടുപ്പ് നടക്കുന്ന ദിവസമാണ്. ട്രഷറി പ്രവർത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഈ തീയതി നിർണായകമാണ്. പണിമുടക്ക് ബാങ്കുകളുടെ കണക്കെടുപ്പുകളെയും വിപണി ക്രമീകരണങ്ങളെയും ബാധിച്ചേക്കാം.

ഈ സാഹചര്യങ്ങള്‍ മുൻകൂട്ടി കണ്ട് ഇടപാടുകള്‍ നേരത്തെ പൂർത്തിയാക്കാനും ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika