മുംബൈ: മഹാരാഷ്ട്രയിലെ ഗോറെഗാവില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. രാജേന്ദ്ര മുരളിധർ സോണവാനെ, മംഗേഷ് രാമചന്ദ്ര മോഡലേക്കർ എന്നിവർക്കാണ് പരിക്കേറ്റത്.
ഒബ്റോയ് മാളിന് മുന്നിലെ സിഗ്നലിന് സമീപം ബസ് വലത്തേക്ക് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ പുറകില്‍ ഇടിച്ച കാർ തുടർന്ന് മെട്രോ തൂണിലും ഇടിക്കുകയായിരുന്നു.
അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ രണ്ട് പേരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തു.
കാർ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബസ് ഡ്രൈവർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

