Wednesday, 27 Jan, 12.48 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്
ഭാ​ര്യ ഒ​ളി​ച്ചോ​ടി​യ​ത് പ​ക​യാ​യി; പ​തി​നെ​ട്ടോ​ളം സ്ത്രീ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍

ഹൈ​ദ​രാ​ബാ​ദ്: ഭാ​ര്യ മ​റ്റൊ​രാ​ള്‍​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ​തി​ന്‍റെ പ​ക​യി​ല്‍ പ​തി​നെ​ട്ടോ​ളം സ്ത്രീ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. ക​ല്ല് വെ​ട്ടു​കാ​ര​നാ​യ 45 കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തെ​ലു​ങ്കാ​ന​യി​ലെ ത​ല​സ്ഥാ​ന​മാ​യ ഹൈ​ദ​രാ​ബാ​ദി​ലാ​യി​രു​ന്നു സം​ഭ​വം. അ​ടു​ത്തി​ടെ ന​ട​ന്ന ര​ണ്ട് സ്ത്രീ​ക​ളു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്.

നേ​ര​ത്തെ ഇ​യാ​ള്‍ 21 കേ​സു​ക​ളി​ല്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. 16 കൊ​ല​പാ​ത​ക കേ​സു​ക​ള്‍, സ്വ​ത്ത് ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ല് കേ​സു​ക​ള്‍, പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്ന് ര​ക്ഷ​പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് എ​ന്നി​വ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രു​ന്ന​ത്. ഇ​യാ​ള്‍ 21 ാം വ​യ​സി​ല്‍ വി​വാ​ഹി​ത​നാ​യി. എ​ന്നാ​ല്‍ ഏ​റെ വൈ​കാ​തെ ഭാ​ര്യ മ​റ്റൊ​രാ​ള്‍​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി.

ഇ​തോ​ടെ​യാ​ണ് സ്ത്രീ​ക​ളോ​ടു​ള്ള ഇ​യാ​ളു​ടെ വി​ദ്വേ​ഷം ആ​രം​ഭി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഒ​റ്റ​യ്ക്കു ക​ഴി​യു​ന്ന സ്ത്രീ​ക​ളാ​യി​രു​ന്നു ഇ​യാ​ളു​ടെ ഇ​ര. ഇ​വ​രെ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം മ​ദ്യം ന​ല്‍​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രു​ടെ ശ​രീ​ര​ത്തി​ല്‍​നി​ന്നും ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച്‌ സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു രീ​തി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top