എറണാകുളം
ഭായിമാര്‍ ഇനി മലയാളവും എഴുതും
നെടുമ്ബാശേരി: നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ടി വരുന്ന മലയാള വാക്കുകള്‍ക്കും അത് എഴുതുന്നതിനും നെടുമ്ബാശേരി മേഖലയിലെ അതിഥി സംസ്ഥാന തൊഴിലാളികള്‍ ഇനി വലയേണ്ടി വരില്ല. പഞ്ചായത്തിലെ 'ഭായി' മാരെല്ലാം ഞായറാഴ്ച പരീക്ഷാ ചൂടില്‍ വിയര്‍ത്തു. പേരും വീട്ടുപേരും രാജ്യവും സംസ്ഥാനവും മലയാളത്തില്‍ എഴുതാന്‍ ചിലര്‍ക്ക് ചെറിയ തടസം നേരിട്ടെങ്കിലും പിന്നീട് എഴുതിയൊപ്പിച്ചു. മലയാളം പഠിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ മികവുത്സവത്തിലാണ് ഇവര്‍ പരീക്ഷയെഴുതാന്‍ എത്തിയത്. മൂന്ന് കേന്ദ്രങ്ങളിലായി 105 പേര് പരീക്ഷയെഴുതി.
പൊയക്കാട്ടുശേരി ഗവ. എല്‍പി സ്കൂളില്‍ 25 പേരാണ് പരീക്ഷയ്ക്കെത്തിയത്. ഭൂരിഭാഗം പേരും പശ്ചിമബംഗാള്‍ സ്വദേശികള്‍. കൂട്ടത്തില്‍ റിപ്പോണ്‍ മണ്ഡാരി പത്താം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. കൊല്‍ക്കത്ത സ്വദേശിയായ മണ്ഡാരിക്ക് ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാം. പലരും നാട്ടിലെ സ്കൂളില്‍ ചെറിയ ക്ലാസുകളില്‍ പോയിട്ടുണ്ട്. പക്ഷേ പരീക്ഷയെ അഭിമുഖീകരിക്കുന്നത് ആദ്യം.
ഇതര സംസ്ഥാനക്കാരെ മലയാളത്തില്‍ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന സാക്ഷരത മിഷന് അഥോറിറ്റി നടപ്പിലാക്കി വരുന്ന ചങ്ങാതി പദ്ധതിയുടെ രണ്ടാംഘട്ടം പഠനം പൂര്‍ത്തിയാക്കിയ പഠിതാക്കളുടെ പരീക്ഷ (മികവുത്സവം) യാണ് നടന്നത്. പഠിതാക്കള്‍ താമസിക്കുന്ന ക്യാമ്ബുകളിലും വായനശാലകളിലും എത്തി നാല് ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ വൈകുന്നേരം ഏഴ് മുതല്‍ ക്ലാസുകള്‍ നല്‍കിയിരുന്നു. നെടുമ്ബാശേരി ഗ്രാമ പഞ്ചായത്തിന്റെ പിന്തുണയോടെയാണ് പദ്ധതി
നടപ്പാക്കിയത്. രാവിലെ 10 മുതല്‍ ഒന്നു വരെയായിരുന്നു പരീക്ഷ സമയം. ജിഎല്‍പിഎസ് പൊയ്ക്കാട്ടുശേരി, മേയ്ക്കാട് അങ്കണവാടി, നെടുമ്ബാശേരി വായനശാല എന്നിവയായിരുന്നു പരീക്ഷാ കേന്ദ്രങ്ങള്‍.
പരീക്ഷ വിജയിക്കുന്നവര്‍ക്ക് സംസ്ഥാന സാക്ഷരത മിഷന് സര്‍ട്ടിഫിക്കറ്റ് നല്‍കും. മാതൃക പദ്ധതിയായി ഒന്നാം ഘട്ടത്തില്‍ പെരുമ്ബാവൂര്‍ നഗരസഭയില്‍ ചങ്ങാതി പദ്ധതി നടപ്പിലാക്കിയിരുന്നു. നെടുമ്ബാശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ മികവുത്സവം ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.എം. സുബൈദ, പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ.സി. സ്നേഹലത, ഇന്‍സ്ട്രക്ടര്‍ മാലതി മോഹന്‍ , സാക്ഷരതാ പ്രേരക് എ.വി. ഷൈനിമോള് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. സോമശേഖരന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.വി. ബാബു എന്നിവര്‍ സംസാരിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
related stories
-
ലേറ്റസ്റ്റ് ന്യൂസ് കളമശേരിയിലെ 17-കാരന്റെ ആത്മഹത്യ: പോലീസ് മര്‍ദിച്ചതിനെ...
-
പ്രധാന വാര്‍ത്തകള്‍ കൂണുപോലെ മുളക്കുന്ന ടെന്റുകള്‍; സുരക്ഷ പേരിനു മാത്രം
-
ലേറ്റസ്റ്റ് ന്യൂസ് "ഓലപ്പാമ്ബ് കാട്ടി പേടിപ്പിക്കരുത്; സിബിഐ അന്വേഷണത്തെ...