Sunday, 10 Nov, 1.29 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
ബി​ജെ​പി​യി​ല്‍ വീ​ണ്ടും പ്ര​തി​സ​ന്ധി; ച​ര്‍​ച്ച​ക്കി​ല്ലെ​ന്ന് ആ​ര്‍​എ​സ്‌എ​സ്; യോ​ഗം മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ല്‍ വീ​ണ്ടും പ്ര​തി​സ​ന്ധി. സ​മ​വാ​യ ച​ര്‍​ച്ച​ക​ളി​ലൂ​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ നി​ശ്ച​യി​ക്കാ​ന്‍ ദേ​ശീ​യ സം​ഘ​ട​നാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തി​ങ്ക​ളാ​ഴ്ച വി​ളി​ച്ചു​ചേ​ര്‍​ത്ത ഭാ​ര​വാ​ഹി, കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ങ്ങ​ള്‍ മാ​റ്റി​വ​ച്ചു.

അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി.​എ​ല്‍. സ​ന്തോ​ഷ് വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​മാ​ണു മാ​റ്റി​യ​ത്. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് ആ​ര്‍​എ​സ്‌എ​സ് നേ​തൃ​ത്വം അ​റി​യി​ച്ച​തോ​ടെ​യാ​ണു യോ​ഗം മാ​റ്റി​യ​തെ​ന്നാ​ണു സൂ​ച​ന. സ​ന്തോ​ഷു​മാ​യി ച​ര്‍​ച്ച​ക്കി​ല്ലെ​ന്ന് ആ​ര്‍​എ​സ്‌എ​സ് നി​ല​പാ​ടെ​ടു​ത്ത​താ​യാ​ണു വി​വ​രം. സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള മി​സോ​റം ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ച​തോ​ടെ​യാ​ണു ബി​ജെ​പി​യി​ല്‍ വീ​ണ്ടും നേ​തൃ​ത്വ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top