Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബോക്‌സ് ഓഫീസില്‍ ചരിത്രകുതിപ്പുമായി 'ദൃശ്യം 3': 273 കോടി പിന്നിട്ട് ആഗോള കളക്ഷൻ

ബോക്‌സ് ഓഫീസില്‍ ചരിത്രകുതിപ്പുമായി 'ദൃശ്യം 3': 273 കോടി പിന്നിട്ട് ആഗോള കളക്ഷൻ

ദീപിക 9 hrs ago

ബോളിവുഡ് സൂപ്പർതാരം അജയ് ദേവ്ഗണ്‍ നായകനാകുന്ന 'ദൃശ്യം 3' ബോക്സ് ഓഫീസില്‍ വൻ തരംഗമാകുന്നു. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തില്‍തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന ആദ്യ അഞ്ചു സിനിമകളുടെ പട്ടികയില്‍ ചിത്രം ഇടംപിടിച്ചു.

മൂന്നാം ദിവസമായ ഞായറാഴ്ച മാത്രം ആഭ്യന്തരവിപണിയില്‍നിന്ന് 61 കോടി രൂപയാണു ചിത്രം നേടിയത്. ഇതോടെ മുൻ ചിത്രം 'ദൃശ്യം 2'-ന്റെ ലൈഫ് ടൈം കളക്ഷൻ റെക്കോർഡുകളെയും മറികടക്കുന്ന പ്രകടനമാണു മൂന്നാം ഭാഗം കാഴ്ചവയ്ക്കുന്നത്.

ഓവർസീസ് മാർക്കറ്റുകളിലും ചിത്രത്തിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഞായറാഴ്ച മാത്രം വിദേശത്തുനിന്ന് ഇരുപതു കോടിയോളം ചിത്രം നേടി. ഇതോടെ ആദ്യ വാരാന്ത്യത്തില്‍ ചിത്രത്തിന്റെ ആഗോള ബോക്സ്‌ഓഫീസ് കളക്ഷൻ 272.80 കോടി രൂപ പിന്നിട്ടു.

2026-ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍, ആഗോള കളക്ഷൻ അടിസ്ഥാനത്തില്‍ പതിനൊന്നാം സ്ഥാനത്താണ് ഇപ്പോള്‍ 'ദൃശ്യം 3'. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍, തബു, ജയ്ദീപ് അഹ്ളാവത് എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 500 കോടി പിന്നിടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika