Tuesday, 05 Nov, 10.16 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
ച​രി​ത്ര ടെ​സ്റ്റി​ല്‍ ക​മ​ന്‍റേ​റ്റ​റാ​യി ധോ​ണി​യും; വ​മ്ബ​ന്‍ പ​ദ്ധ​തി​ക​ളു​മാ​യി സ്റ്റാ​ര്‍ സ്പോ​ര്‍​ട്സ്

ന്യൂ​ഡ​ല്‍​ഹി: കോ​ല്‍​ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍​ഡ​ന്‍​സി​ല്‍ ന​ട​ക്കു​ന്ന ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ക​മ​ന്‍റേ​റ്റ​റാ​യി ഇ​ന്ത്യ​ന്‍ മു​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യും എത്തുന്നു. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ല്‍ പു​തി​യ ച​രി​ത്ര​മെ​ഴു​തു​ന്ന ഡേ ​നൈ​റ്റ് ടെ​സ്റ്റി​ലാ​ണ് ധോ​ണി കമന്‍റേറ്റര്‍ റോ​ളി​ലെ​ത്തു​ന്ന​ത്. ച​രി​ത്ര​താ​ളു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന പി​ങ്ക് ബോ​ള്‍ ടെ​സ്റ്റി​നെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​തി​ന് വ​ന്‍​പ​ദ്ധ​തി​ക​ളാ​ണ് മത്സരത്തിന്‍റെ സം​പ്രേ​ക്ഷ​ണാ​വ​ശ​മു​ള്ള സ്റ്റാ​ര്‍ സ്പോ​ര്‍​ട്സ് ചാ​ന​ല്‍ ഒ​രു​ക്കു​ന്ന​ത്.

ടെ​സ്റ്റി​ന്‍റെ ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യു​ടെ മു​ന്‍ ടെ​സ്റ്റ് നാ​യ​ക​ന്മാ​രെ​യെ​ല്ലാം ഗ്രൗ​ണ്ടി​ലേ​ക്ക് ക്ഷ​ണി​ക്കാ​നാ​ണ് നീ​ക്കം. ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം മു​ന്‍ നാ​യ​ക​ന്‍​മാ​ര്‍ ദേ​ശീ​യ ഗാ​ന​ത്തി​ന് അ​ണി​നി​ര​ക്കും. പി​ന്നീ​ട് ക​മ​ന്‍റ​റി ബോ​ക്സി​ല്‍ അ​തി​ഥി​യാ​യെ​ത്തു​ന്ന മു​ന്‍ ക്യാ​പ്റ്റ​ന്മാ​ര്‍ അ​ന്ന​ത്തെ ച​രി​ത്ര നി​മി​ഷ​ങ്ങ​ള്‍ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കും. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ധോ​ണി​യും ക​മ​ന്‍റേ​റ്റ​റാ​യി എ​ത്തു​ന്ന​ത്. മു​ന്‍ ക്യാ​പ്റ്റ​ന്‍​മാ​രെ​യും ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള ക​ത്ത് സ്റ്റാ​ര്‍ സ്പോ​ര്‍​ട് അ​യ​ച്ചി​ട്ടു​ണ്ട്.

2001ല്‍ ​ഈ​ഡ​ന്‍ ഗാ​ര്‍​ഡ​ന്‍​സി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ നേ​ടി​യ ച​രി​ത്ര വി​ജ​യ​ത്തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച താ​ര​ങ്ങ​ളെ ആ​ദ​രി​ക്കാ​നാ​ണ് മ​റ്റൊ​രു തീ​രു​മാ​നം. വി.​വി.​എ​സ്. ല​ക്ഷ്മ​ണ്‍, സൗ​ര​വ് ഗാം​ഗു​ലി, ഹ​ര്‍​ഭ​ജ​ന്‍ സിം​ഗ്, അ​നി​ല്‍ കും​ബ്ലെ, രാ​ഹു​ല്‍ ദ്രാ​വി​ഡ് എ​ന്നി​വ​രെ​യാ​കും ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കു​ക. ച​ട​ങ്ങി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ്റ്റേ​ഡി​യ​ത്തി​ലെ വ​ലി​യ സ്ക്രീ​നി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. എ​ന്നാ​ല്‍ കും​ബ്ലെ, ദ്രാ​വി​ഡ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യം ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ മ​ത്സ​ര ത​ലേ​ന്ന​ത്തെ പ​രി​ശീ​ല​നം ലൈ​വാ​യി ടെ​ലി​കാ​സ്റ്റ് ചെ​യ്യാ​നും സ്റ്റാ​ര്‍ സ്പോ​ര്‍​ട്സി​നു പ​ദ്ധ​തി​യു​ണ്ട്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top