Wednesday, 08 Jul, 8.12 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
ചൈ​ന​യു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ സൈ​ന്യം ഇ​ന്ത്യ​ക്കൊ​പ്പ​മെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ചൈ​ന​യു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ക്കൊ​പ്പ​മാ​ണെ​ന്ന നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച്‌ അ​മേ​രി​ക്ക. ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലോ അ​ല്ലെ​ങ്കി​ല്‍ മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മോ ഉ​ള്ള സം​ഘ​ര്‍​ഷ​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ സൈ​ന്യം ഇ​ന്ത്യ​ക്കൊ​പ്പം ശ​ക്ത​മാ​യി നി​ല​നി​ല്‍​ക്കു​മെ​ന്ന് വൈ​റ്റ്ഹൗ​സ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് മാ​ര്‍​ക്ക് മെ​ഡോ​സ് വ്യ​ക്ത​മാ​ക്കി.

ഫോ​ക്സ് ന്യൂ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ-​ചൈ​ന ത​ര്‍​ക്ക​ത്തി​ലെ അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച​ത്. ദ​ക്ഷി​ണ ചൈ​നാ​ക്ക​ട​ലി​ല്‍ അ​മേ​രി​ക്ക​ന്‍ നാ​വി​ക​സേ​ന​യു​ടെ ര​ണ്ട് വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ള്‍ വി​ന്യ​സി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ര്‍​ക്ക് മെ​ഡോ​സി​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top