ലിസ്ബണ്‍: ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാന്‍ ലിസ്ബണിലേക്ക് പോകാനിരുന്ന അത്ലറ്റിക്കോ മാഡ്രിഡ് ടീമിലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണെന്നും ക്ലബ്ബ് പുറത്ത് വിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. രോഗബാധിതര്‍ കളിക്കാരാണോ സ്റ്റാഫംഗങ്ങളാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.
ഓഗസ്റ്റ് 13ന് പിഎസ്ജി-അറ്റ്ലാന്റ മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ആരംഭിക്കുക. ജര്‍മ്മന്‍ ക്ലബ്ബായ ആര്‍ബി ലെപ്സിഗാണ് ക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികള്‍.