Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടീമില്‍ ഇടമില്ല; സിആര്‍7 പോര്‍ച്ചുഗല്‍ പരിശീലന ക്യാമ്പ് വിട്ടു

ടീമില്‍ ഇടമില്ല; സിആര്‍7 പോര്‍ച്ചുഗല്‍ പരിശീലന ക്യാമ്പ് വിട്ടു

ദീപിക 3 hrs ago

കോപ്പെന്ഹേഗന് (ഡെന്മാര്ക്ക്): സൂപ്പര് ഫുട്ബോളര് ക്രിസ്റ്റ്യാനൊ റൊണാള്ഡോ പോര്ച്ചുഗല് ക്യാമ്പില്നിന്നു പിണങ്ങിപ്പിരിഞ്ഞു.

യുവേഫ നേഷന്സ് ലീഗ് ഗ്രൂപ്പ് ഡിയില് ഡെന്മാര്ക്കിനെതിരേ ഈ കഴിഞ്ഞ രാത്രിയില് നടന്ന മത്സരത്തിനു മുമ്പായാണ് റൊണാള്ഡോ പോര്ച്ചുഗല് ടീം ക്യാമ്പില്നിന്നു പുറത്തുപോയത്. ഡെന്മാര്ക്കിനെതിരായ മത്സരത്തില് സൈഡ് ബെഞ്ചില് ഇരിക്കേണ്ടിവരുമെന്ന സൂചന മുഖ്യപരിശീലകന് ഹൊര്ഹെ ജെസ്യൂസ് നല്കിയതിനു പിന്നാലെയായിരുന്നു സിആര്7 പിണങ്ങിപ്പിരിഞ്ഞതെന്നതാണ് വാസ്തവം.

റൊണാള്ഡോയുടെ വാക്ക്

സോഷ്യന് മീഡിയയിലൂടെയാണ് ദേശീയ ടീം ക്യാമ്പ് വിടുന്ന വിവരം റൊണാള്ഡോ അറിയിച്ചത്. “ദേശീയ ടീമിന്റെ പ്രസ് കോണ്ഫറന്സ് സമാപിച്ചുകഴിഞ്ഞ്, പോര്ച്ചുഗീസ് ഫുട്ബോള് ഫെഡറേഷന് പ്രസിഡന്റുമായി ചര്ച്ച നടത്തിയശേഷമാണ് ദേശീയ ടീം ക്യാമ്പ് വിടാനുള്ള തീരുമാനം കൈക്കൊണ്ടത്'’- റൊണാള്ഡോ സോഷ്യല് മീഡിയയില് കുറിച്ചു. വൈകാതെ ടീം ക്യാമ്പ് വിടാനുള്ള കാരണം വ്യക്തമാക്കുമെന്നും ഇപ്പോള് ടീമിനും കളിക്കാര്ക്കും വിജയാശംസ നേരാനുള്ള സമയമാണെന്നും റൊണാള്ഡോ കുറിച്ചു.

സൈഡാക്കി

നേഷന്സ് ലീഗില് നോര്വെയ്ക്കെതിരായ കഴിഞ്ഞ മത്സരത്തില് ക്രിസ്റ്റ്യാനൊ റൊണാള്ഡോ പൂര്ണമായി സൈഡ് ബെഞ്ചിലായിരുന്നു. 18 വര്ഷത്തിനുശേഷമാണ് ക്രിസ്റ്റ്യാനൊ റൊണാള്ഡോ പൂര്ണമായി സൈഡ് ബെഞ്ചില് ഇരുന്നത്.

യൂറോ 2008 ഗ്രൂപ്പ് ഘട്ടത്തില് സ്വിറ്റ്സര്ലന്ഡിന് എതിരേയായിരുന്നു റൊണാള്ഡോ പകരക്കാരുടെ ബെഞ്ചില് മുമ്പ് ഇരുന്നതെന്നതും ചരിത്രം. ഇരുപതുകാരനായ ജാവൊ നെവെസിനെപ്പോലെ അല്ല റൊണാള്ഡോ എന്നും അദ്ദേഹത്തിന്റെ പ്രായവും ഫിറ്റ്നസും പരിഗണിക്കേണ്ടിയിരിക്കുന്നു എന്നും ഹൊര്ഹെ ജീസസ് നോര്വെയ്ക്കെതിരായ 2-1നു ജയത്തിനുശേഷം പ്രതികരിച്ചിരുന്നു.

സൗദി പ്രൊ ലീഗ് ക്ലബ്ബായ അല് നസര് എഫ്സിയുടെ താരമാണ് ക്രിസ്റ്റ്യാനൊ റൊണാള്ഡോ. ക്ലബ്ബിന്റെ മുന് പരിശീലകനാണ് ഹൊര്ഹെ ജെസ്യൂസ്. ടീമില്നിന്നുള്ള തഴയല് റൊണാള്ഡോയ്ക്കുള്ള വിരമിക്കല് സൂചനയായും വിലയിരുത്തപ്പെടുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika