എറണാകുളം
ഡോ. അച്ചാരുപറമ്ബിലിനെ അനുസ്മരിച്ചു
കൊച്ചി: പാവപ്പെട്ടവരോട് പക്ഷം ചേര്‍ന്ന ആത്മീയ ആചാര്യനും മുഖംനോക്കാതെ സത്യം വിളിച്ചുപറഞ്ഞ ധീരവ്യക്തിയുമായിരുന്നു ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്ബില് എന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്ബില്‍. വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പായിരുന്ന ഡോ.ഡാനിയേല്‍ അച്ചാരുപറമ്ബിലിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂലമ്ബിള്ളി വിഷയത്തിലും തീരപ്രദേശത്തു സുനാമി ആഞ്ഞടിച്ചപ്പോഴും ദുരിതമനുഭവിച്ചവരെ ചേര്‍ത്തുപിടിക്കാന്‍ ഡാനിയേല്‍ പിതാവ് മുന്നോട്ടുവന്നിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്ബില് ഫൗണ്ടേഷന് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സുവിശേഷങ്ങളുടെ വേദാന്ത താക്കോല്‍ എന്ന വിഷയത്തെ ആസ്പദമാക്കി വര്‍ക്കല നാരായണ ഗുരുകുലം അധിപനായ സ്വാമി മുനി നാരായണ പ്രസാദ് സ്മാരക പ്രഭാഷണം നടത്തി. ഫാ. മാര്ട്ടിന് തൈപ്പറമ്ബില്‍, ഷാജി ജോര്‍ജ്, അഡ്വ. വി.എ. ജെറോം, സിബി ജോയ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വരാപ്പുഴ അതിരൂപത കെസിവൈഎം മുഖപത്രമായ പൊരുള്‍ പ്രകാശനം ചെയ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika