കൊച്ചി: പാവപ്പെട്ടവരോട് പക്ഷം ചേര്‍ന്ന ആത്മീയ ആചാര്യനും മുഖംനോക്കാതെ സത്യം വിളിച്ചുപറഞ്ഞ ധീരവ്യക്തിയുമായിരുന്നു ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്ബില് എന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്ബില്‍. വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പായിരുന്ന ഡോ.ഡാനിയേല്‍ അച്ചാരുപറമ്ബിലിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂലമ്ബിള്ളി വിഷയത്തിലും തീരപ്രദേശത്തു സുനാമി ആഞ്ഞടിച്ചപ്പോഴും ദുരിതമനുഭവിച്ചവരെ ചേര്‍ത്തുപിടിക്കാന്‍ ഡാനിയേല്‍ പിതാവ് മുന്നോട്ടുവന്നിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
മൂലമ്ബിള്ളി വിഷയത്തിലും തീരപ്രദേശത്തു സുനാമി ആഞ്ഞടിച്ചപ്പോഴും ദുരിതമനുഭവിച്ചവരെ ചേര്‍ത്തുപിടിക്കാന്‍ ഡാനിയേല്‍ പിതാവ് മുന്നോട്ടുവന്നിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.