Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടൊവീനോ നിര്‍മാതാവും നായകനും; മുൻപേ ചിത്രീകരണം തുടങ്ങി

ടൊവീനോ നിര്‍മാതാവും നായകനും; മുൻപേ ചിത്രീകരണം തുടങ്ങി

ദീപിക 1 day ago

ടൊവീനോ തോമസും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മുൻപേ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഊട്ടിയിലെ ഗ്ലെൻ മോറില്‍ ആരംഭിച്ചു.

ചിത്രസംയോജകനായ സൈജു ശ്രീധരനാണ് ഈ ചിത്രംസംവിധാനം ചെയ്യുന്നത്.ടൊവിനോ തോമസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

ഡോള്‍വിൻ കുര്യാക്കോസും അഭിനവ് മെഹ്റോത്രയും സ്വിച്ചോണ്‍ കർമ്മം നിർവഹിച്ചപ്പോള്‍ ടൊവിനോ തോമസും സഹോദരൻ ടിംഗ്സ്റ്റണ്‍ തോമസും ചേർന്നു ഫസ്റ്റ് ക്ലാപ്പ് നല്‍കി.

പനോരമ സ്റ്റുഡിയോസ് ഇൻ അസോസിയേഷൻ വിത്ത് തീയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

കുമാർ മങ്ങാട്ട് പഥക്ക്, അഭിഷേക് പഥക്ക്, ടൊവീനോ തോമസ്, ഡോള്‍വിൻ കുര്യാക്കോസ്, ടിംഗ്സ്റ്റണ്‍ തോമസ് എന്നിവരാണ് നിർമാതാക്കള്‍ .

കോ പ്രൊഡ്യൂസേർസ് - രാജേഷ് മേനോൻ, ഗോകുല്‍നാഥ്. ജി. ക്രിയേറ്റീവ് പ്രൊഡ്യൂസർ -അഭിനവ് മെഹ്റോത്ര. സിഎഫ്‌ഓ-രവി ഓത്തി.

ഫൂട്ടേജ് എന്ന ചിത്രത്തിനു ശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുൻപേ.നീലഗിരിക്കുന്നു കളുടെ താഴ്വരയിലെ ഒറ്റപ്പെട്ട ഒരു തടാകത്തിനോട് ചേർന്ന ഒരിടം എന്ന സ്ഥലത്ത് തൊണ്ണൂറ് കാലഘട്ടത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.

ഭാര്യാ ഭർത്താക്കന്മാരായ റോയ്സ്, റാണി എന്നിവരുടെ വ്യത്യസ്ഥമായ ഒരു പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത്. താളപ്പിഴകളിലൂടെ മാത്രം സഞ്ചരിക്കുന്ന റോയ്സിന്റെ ദാമ്പത്യ ജീവിതത്തില്‍ റാണിയുടെ സാന്നിധ്യത്തിലൂടെയുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.

ടൊവിനോ തോമസിന്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ഇതിലെ റോയ്സ്.

ബംഗളൂരില്‍ സ്ഥിര താമസമുള്ള ആലപ്പുഴ സ്വദേശിനിയായ മേഘന മികച്ച നർത്തകിയാണ്. നൃത്തരംഗത്തെ പ്രാവീണ്യമാണ് മേഘനയെ ഇപ്പോള്‍ ബിഗ് സ്ക്രീനിലെത്തിച്ചതും ഈ ചിത്രത്തിലെ റാണിയെ അവതരിപ്പിക്കുവാൻ സാഹചര്യമൊരുക്കിയതും.

വിനയ് ഫോർട്ട്, വിജയരാഘവൻ, ഷഹീർ മുഹമ്മദ്, ഉത്തരാരാമ കൃഷ്ണൻ, കിരണ്‍ പീതാംബരൻ, ആഷ്ലി ഐസക്ക്, രാകേഷ് ഉഷാർ എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

ടീനാ തോമസ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നു. സംഗീതം- റെക്സ് വിജയൻ. ജിച്ചു ജോയ്. ഛായാഗ്രഹണം- ഷിനോസ്. എഡിറ്റിംഗ് - സൈജു ശ്രീധരൻ. പ്രൊഡക്ഷൻ ഡിസൈൻ- ദിലീപ് നാഥ്. സിങ്ക് സൗണ്ട്- വൈശാഖ് ബി.വി. സൗണ്ട് മിക്സ് - സിനോയ് ജോസഫ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ-ധന്യാ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ മാനേജേഴ്സ്- വിശ്വപ്രകാശ്, സോബൻ. പ്രൊഡക്ഷൻ എക്സികുട്ടീവ്- പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കണ്‍ടോളർ- റിച്ചാർഡ്. അസോസിയേറ്റ് പ്രൊഡ്യൂസർ- കമലേഷ് കുമാർ. ലൈൻ പ്രൊഡ്യൂസർ- അബിൻ. ഇ.എ.ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രിനിഷ് പ്രഭാകരൻ.
സ്റ്റില്‍സ്- സാബി ഹംസ. ആക്ഷൻ - ഫീനിക്സ് പ്രഭു. ഡിസൈൻ-കിഷോർ ഗോപി, അനന്തു ചന്ദ്രബാബു. വേള്‍ഡ് വൈഡ് റിലീസ്-പനോരമ സ്റ്റുഡിയോസ്. പിആർഒ-വാഴൂർ ജോസ് .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika