Monday, 20 Jan, 1.02 am ദീപിക

എറണാകുളം
എ​ട്ടു​ദി​വ​സം നീ​ളു​ന്ന പ​ദ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി

കാ​ക്ക​നാ​ട്: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​ത് ര​ണ്ടാം സ്വാ​ത​ന്ത്ര​സ​മ​ര​മാ​ണെ​ന്നു മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി. ഇ​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ രാ​ജ്യം ത​ക​രും. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ മാ​റ്റി വ​ച്ച്‌ ഒ​രു​മി​ച്ച്‌ പോ​രാ​ടേ​ണ്ട സ​ന്ദ​ര്‍​ഭ​മാ​ണി​തെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പി.​ടി. തോ​മ​സ് എം​എ​ല്‍​എ ന​ട​ത്തു​ന്ന എ​ട്ട് ദി​വ​സം നീ​ളു​ന്ന പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജാ​വി​നെ​ക്കാ​ള്‍ വ​ലി​യ രാ​ജ​ഭ​ക്തി​യാ​ണ് കേ​ര​ളാ ഗ​വ​ര്‍​ണ​ര്‍ കാ​ട്ടു​ന്ന​ത്. നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ത​ള്ളു​ക​യോ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യാം. പ്ര​മേ​യം പാ​സാ​ക്കാ​ന്‍ അ​ധി​കാ​ര​മി​ല്ലെ​ന്ന് വാ​ദി​ച്ചാ​ല്‍ നൂ​റു​വ​ട്ടം പ്ര​മേ​യം പാ​സാ​ക്കും. അ​ധി​കാ​ര​ത്തി​ല്‍ ഇ​രി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ലോ​ക ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​ണ്. ത​മ്മി​ല​ടി​പ്പി​ച്ച്‌ ഭ​ര​ണം ന​ട​ത്താ​മെ​ന്ന ബ്ര​ട്ടീ​ഷു​കാ​രു​ടെ ത​ന്ത്രം ആ​വ​ര്‍​ത്തി​ക്കാ​മെ​ന്ന​ത് ബി​ജെ​പി​യു​ടെ വ്യാ​മോ​ഹം ആ​ണ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു.

ഡി​സി​സി സെ​ക്ര​ട്ട​റി പി.​ഐ. മു​ഹ​മ്മ​ദാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. തോ​മ​സ് എം​എ​ല്‍​എ, മു​ന്‍ മ​ന്ത്രി​മാ​രാ​യ കെ. ​ബാ​ബു, ഡൊ​മ​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ നൗ​ഷാ​ദ് പ​ല്ല​ച്ചി, ജോ​ഷി പ​ള്ള​ന്‍, ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്,

സെ​ക്ര​ട്ട​റി​മാ​രാ​യ സേ​വ്യ​ര്‍ താ​യ​ങ്കേ​രി, എ​ന്‍. ഗോ​പാ​ല​ന്‍, എം.​ബി. മു​ര​ളീ​ധ​ര​ന്‍, അ​ബ്ദു​ല്‍ ല​ത്തീ​ഫ്, ലാ​ലി ജോ​ഫി​ന്‍, വാ​ഹി​ദ ഷെ​രീ​ഫ്, മു​സ്ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​ലീ​ല്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​ണ്‍​സ​ണ്‍ പാ​ട്ട​ത്തി​ല്‍, കെ.​പി. ധ​ന​പാ​ല​ന്‍, ചാ​ള്‍​സ് ഡ​യ​സ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top