Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എല്‍പിഎസ്ടി സമരം : വളര്‍മതി നിരാഹാരം  തുടരുന്നു

എല്‍പിഎസ്ടി സമരം : വളര്‍മതി നിരാഹാരം തുടരുന്നു

ദീപിക 14 mins ago

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില് നടന്നുവരുന്ന എല്പിഎസ്ടി (ലോവര് പ്രൈമറി സ്കൂള് ടീച്ചര്) റാങ്ക് ഹോള്ഡേഴ്സ് അസോസിയേഷന് സമരത്തില് നിരാഹാര സമരം നടത്തുന്ന വളര്മതി ആശുപത്രിയില് തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചിട്ടും നിരാഹാര സമരം തുടരുന്നു.

സമരസമിതിയുമായി ചര്ച്ച നടത്താന് സര്ക്കാര് തീരുമാനിച്ചെങ്കിലും ഇന്നലെ വൈകുന്നേരം വരെ ചര്ച്ചകളുണ്ടായില്ല.

സമരസമിതി സെക്രട്ടറി എസ്. വളര്മതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേരിട്ടുള്ള ഇടപെടലില് ചര്ച്ചയ്ക്കു തയാറായത്.

പൊതുവിദ്യാഭ്യാസ മന്ത്രി എന്. ഷംസുദ്ദീന് സമരസമിതിയുമായി ചര്ച്ച നടത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നത്. ഇന്നലെ ആലപ്പുഴ ജില്ലയിലായിരുന്നു വിദ്യാഭ്യാസ മന്ത്രി എന്. ഷംസുദ്ദീന് ഔദ്യോഗിക പരിപാടികളുണ്ടായിരുന്നത്.

ചർച്ചയ്ക്ക് തയാറെന്ന് മന്ത്രി

ആലപ്പുഴ: എല്‍പിഎസ്ടി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുമായി വീണ്ടും ചർച്ച നടത്താൻ സർക്കാർ തയാറാണെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. ചേർത്തലയില്‍ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗാർഥികളുമായി നേരത്തേയും പലതവണ ചർച്ച നടത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പുനല്‍കിയതുമാണ്. ചർച്ചയ്ക്ക് സർക്കാർ സന്നദ്ധമാണെങ്കിലും തീയതിയും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നേയുള്ളൂവെന്നും അദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika