Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എമര്‍ജൻസി ഡോറിന്‍റെ ഹാൻഡിലില്‍ സ്പര്‍ശിച്ചു; വിമാനത്തില്‍ നിന്ന് യാത്രികനെ ഇറക്കിവിട്ടു

എമര്‍ജൻസി ഡോറിന്‍റെ ഹാൻഡിലില്‍ സ്പര്‍ശിച്ചു; വിമാനത്തില്‍ നിന്ന് യാത്രികനെ ഇറക്കിവിട്ടു

ദീപിക 29 mins ago

ഹൈദരാബാദ്: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച്‌ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോറിന്റെ ഹാൻഡിലില്‍ അബദ്ധത്തില്‍ സ്പർശിച്ച യാത്രികനെ വിമാനത്തില്‍ നിന്ന് പുറത്തിറക്കി.

ഹൈദരാബാദില്‍ നിന്ന് കടപ്പയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ടേക്ക് ഓഫിനായി ഗ്രൗണ്ടില്‍ നിർത്തിയിട്ടിരുന്നപ്പോഴാണ് സംഭവം നടന്നത്. സീറ്റ് ക്രമീകരിക്കുന്നതിനിടെ യാത്രികൻ അബദ്ധത്തില്‍ എമർജൻസി ഡോറിന്റെ ഹാൻഡിലില്‍ തൊടുകയായിരുന്നു. ഇതേ തുടർന്ന് സെൻസർ അലാറം മുഴങ്ങി. തുടർന്ന് എയർലൈൻ ജീവനക്കാർ ഉടൻ തന്നെ ഇയാളെ വിമാനത്തില്‍ നിന്ന് താഴെയിറക്കി.

പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ അറിയാതെയാണ് എമർജൻസി ഡോറില്‍ തൊട്ടതെന്ന് വ്യക്തമായി. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika