Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എന്‍. ശക്തന്‍ മന്ത്രിയാകുമെന്ന പ്രതീക്ഷയില്‍ പ്രവര്‍ത്തകര്‍

എന്‍. ശക്തന്‍ മന്ത്രിയാകുമെന്ന പ്രതീക്ഷയില്‍ പ്രവര്‍ത്തകര്‍

ദീപിക 3 weeks ago

നെയ്യാറ്റിന്കര : ഏറെ അനിശ്ചിതത്വത്തിനു ശേഷമാണ് നെയ്യാറ്റിന്കര നിയോജക മണ്ഡലത്തില് യുഡിഎഫ് സ്ഥാനാര്ഥിയായി എന്.

ശക്തന് തീരുമാനിക്കപ്പെട്ടത്. ജന്മനാടായ കുളത്തൂര് ഉള്പ്പെട്ട മണ്ഡലം തന്നെയും യുഡിഎഫിനെയും തുണയ്ക്കുമെന്ന തികഞ്ഞ ആത്മവിശ്വാസം ആദ്യഘട്ടം മുതല് അദ്ദേഹം പ്രചാരണത്തില് വ്യക്തമാക്കുകയും ചെയ്തു. പ്രായവും ആരോഗ്യവും സംബന്ധിച്ച എതിര്പക്ഷക്കാരുടെ ആക്ഷേപങ്ങളിലും ആരോപണങ്ങളിലുമൊന്നും അല്പ്പവും അവശനാകാതെ ശക്തന് അക്ഷരാര്ഥത്തില് ശക്തി തെളിയിച്ചു. നെയ്യാറ്റിന്കര ശക്തന് തൂക്കി എന്നതായിരുന്നു ഫലപ്രഖ്യാപനത്തിന്റെ പിന്നാലെ നവമാധ്യമങ്ങളിലൂടെ പ്രചരിച്ച വാചകങ്ങളിലേറെ ശ്രദ്ധേയമായത്.

കേരള കോണ്‍ഗ്രസിന്റെ വിദ്യാർഥി വിഭാഗമായ കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസിലൂടെയാണ് എൻ. ശക്തൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.പത്തനംതിട്ടയിലെ കാതോലിക്കേറ്റ് കോളജില്‍ വിദ്യാർഥിയായിരിക്കവേയാണ് തുടക്കം. തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ കേരള വിദ്യാർഥി കോണ്‍ഗ്രസ് (കെഎസ്സി) സ്ഥാനാർഥിയായി വിജയിച്ചു. അടിയന്തരാവസ്ഥ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹം കേരള കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറിയായിരുന്നു.

സെക്രട്ടേറിയറ്റിലെ പിക്കറ്റ് ലൈനില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടു രണ്ടുമാസത്തോളം ജയില്ശിക്ഷ അനുഭവിച്ചു. 1976 -ല്‍ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസ് നയിക്കുന്ന രാഷ്ട്രീയ മുന്നണിയുടെ ഭാഗമായി.

1984 -ല് കോണ്ഗ്രസില് ചേര്ന്നു. കോവളം, നേമം, കാട്ടാക്കട നിയോജക മണ്ഡലങ്ങളില്നിന്ന് നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004 -ല് ഗതാഗത മന്ത്രിയായും 2011 -ല് ആദ്യം പ്രോ ടൈം സ്പീക്കറായും പിന്നീട് ഡെപ്യൂട്ടി സ്പീക്കറായും ജി. കാര്ത്തികേയന് സ്പീക്കര് സ്ഥാനം ഒഴിഞ്ഞപ്പോള് സ്പീക്കറായും സേവനം അനുഷ്ഠിച്ചു.

നെയ്യാറ്റിന്കരയില് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തത് ഡോ. ശശി തരൂര് എംപി യായിരുന്നു. ആ വേദിയിലുണ്ടായിരുന്ന മുന് എംഎല്എ ആര്. ശെല്വരാജ് പാര്ട്ടിയില് കൂടെയുള്ളവരെ കരുതലോടെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്കി. എന്തായാലും പ്രചാരണത്തിലടക്കം തെരഞ്ഞെടുപ്പിന്റെ എല്ലാ തലങ്ങളിലും ഏറെ പരിചയസന്പന്നനായ ശക്തന് നേരിട്ട് തന്നെയായിരുന്നു മേല്നോട്ടം. പ്രചാരണത്തിന്റെ ഉദ്ഘാടനം നിര്വഹിച്ച കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശക്തന് വിജയിച്ചാല് മന്ത്രിസഭാംഗമാകുമെന്ന വാഗ്ദാനം പങ്കുവച്ചിരുന്നു.

അതുകൊണ്ടുതന്നെ പ്രചാരണത്തിന്റെ പിന്നീടുള്ള പല ഘട്ടങ്ങളിലും നെയ്യാറ്റിന്കരയ്ക്ക് ഒരു മന്ത്രി എന്ന രീതിയിലാണ് ശക്തന് പ്രവര്ത്തകരാല് വിശേഷിപ്പിക്കപ്പെട്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika