Tuesday, 21 Jan, 12.42 am ദീപിക

കേരളം
ഗ​​​വ​​​ര്‍​​​ണ​​​ര്‍- സ​​​ര്‍​​​ക്കാ​​​ര്‍ പോ​​​ര് വഴിത്തിരിവില്‍; വി​ശ​ദീ​ക​ര​ണം ത​ള്ളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം ത​​​ള്ളി​​​യ ഗ​​​വ​​​ര്‍​​​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ന്‍, സ​​​ര്‍​​​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​യെ പ​​​രു​​​ഷ ഭാ​​​ഷ​​​യി​​​ല്‍ വി​​​മ​​​ര്‍​​​ശി​​​ച്ചു. പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഗ​​​വ​​​ര്‍​​​ണ​​​റെ അ​​​റി​​​യി​​​ക്കാ​​​തെ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ സ്യൂ​​​ട്ട് ഫ​​​യ​​​ല്‍ ചെ​​​യ്ത ന​​​ട​​​പ​​​ടി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് ആ​​​വ​​​ര്‍​​​ത്തി​​​ച്ചു പ​​​റ​​​ഞ്ഞ ഗ​​​വ​​​ര്‍​​​ണ​​​ര്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലെ തു​​​ട​​​ര്‍​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഇ​​​പ്പോ​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. സ​​​ര്‍​​​ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി ശ​​​രി​​​യ​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞു ത​​​ള്ളു​​​ക​​​യും ഇ​​​തി​​​നെ​​​തി​​​രേ ഗ​​​വ​​​ര്‍​​​ണ​​​ര്‍ പ​​​ര​​​സ്യ വി​​​മ​​​ര്‍​​​ശ​​​നം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന സം​​​ഭ​​​വം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​ണെ​​​ന്നു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​ദ​​​ഗ്ധ​​​ര്‍ പ​​​റ​​​യു​​​ന്നു.

പാ​​​ര്‍​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​ക്കെ​​​തി​​​രേ ഗ​​​വ​​​ര്‍​​​ണ​​​റെ അ​​​റി​​​യി​​​ക്കാ​​​തെ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച സ​​​ര്‍​​​ക്കാ​​​ര്‍ സ​​​മീ​​​പ​​​ന​​​ത്തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണു ഗ​​​വ​​​ര്‍​​​ണ​​​ര്‍, സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം​​​ ജോ​​​സ് നേ​​​രി​​​ട്ട് രാ​​​ജ്ഭ​​​വ​​​നി​​​ലെ​​​ത്തി ഗ​​​വ​​​ര്‍​​​ണ​​​റെ ക​​​ണ്ടു സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം അ​​​റി​​​യി​​​ച്ച​​​ത്. പൗ​​​ര​​​ത്വ ​നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ജ​​​ന​​​ങ്ങ​​​ള്‍​​​ക്കി​​​ട​​​യി​​​ല്‍ നി​​​ല​​​നി​​​ല്‍​​​ക്കു​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും ഗ​​​വ​​​ര്‍​​​ണ​​​റു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടാ​​​ന്‍ സ​​​ര്‍​​​ക്കാ​​​രി​​​ന് ഉ​​​ദ്ദേ​​​ശ്യമി​​​ല്ലെ​​​ന്നും സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ ദൂ​​​ത​​​നാ​​​യി എ​​​ത്തി​​​യ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.



സം​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​ത്ത​​​ല​​​വ​​​നാ​​​യ ഗ​​​വ​​​ര്‍​​​ണ​​​റെ അ​​​റി​​​യി​​​ക്കാ​​​തെ എ​​​ന്തു​​കൊ​​​ണ്ടു സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ പോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, ഗ​​​വ​​​ര്‍​​​ണ​​​റെ അ​​​റി​​​യി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ വീ​​​ഴ്ച​​​യു​​​ണ്ടാ​​​യെ​​​ന്നു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി സ​​​മ്മ​​​തി​​​ച്ചു. മു​​​ന്‍​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ കേ​​​ന്ദ്ര സ​​​ര്‍​​​ക്കാ​​​രി​​​നെ​​​തി​​​രേ കോ​​​ട​​​തി​​​യി​​​ല്‍ പോ​​​കു​​​ന്പോ​​​ള്‍ ഗ​​​വ​​​ര്‍​​​ണ​​​റെ അ​​​റി​​​യി​​​ക്കാ​​​റി​​ല്ലെ​​ന്നും എ​​​ന്നാ​​​ല്‍, ഗ​​​വ​​​ര്‍​​​ണ​​​റെ മ​​​നഃ​​​പൂ​​​ര്‍​​​വം അ​​​വ​​​ഗ​​​ണി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വാ​​​ക്കാ​​​ല്‍ അ​​​റി​​​യി​​​ച്ചു.

വി​​​ശ​​​ദീ​​​ക​​​ര​​​ണം എ​​​ഴു​​​തി ന​​​ല്‍​​​കാ​​​ത്ത ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​ലും ഗ​​​വ​​​ര്‍​​​ണ​​​ര്‍ അ​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​താ​​​യാ​​​ണു വി​​​വ​​​രം. പി​​​ന്നീ​​​ടു വൈ​​​കു​​​ന്നേ​​​രം അ​​​യോ​​​ധ്യ​​​യി​​​ലേ​​​ക്കു പോ​​​കാ​​​ന്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​യ ഗ​​​വ​​​ര്‍​​​ണ​​​ര്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ക​​​ണ്ടു. സ​​​ര്‍​​​ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തെ​​പ്പ​​റ്റി ഇ​​​പ്പോ​​​ള്‍ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ആ​​​ദ്യം പ​​​റ​​​ഞ്ഞ ഗ​​​വ​​​ര്‍​​​ണ​​​ര്‍, മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​രു​​​ടെ ആ​​​വ​​​ര്‍​​​ത്തി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ള്‍​​​ക്കു മ​​റു​​പ​​ടി​​യാ​​യി സ​​​ര്‍​​​ക്കാ​​​ര്‍ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​ലം​​​ഘ​​​ന​​വും ച​​​ട്ട ലം​​​ഘ​​​ന​​​വും ന​​ട​​ത്തി​​യെ​​ന്നു രൂ​​​ക്ഷ​​മാ​​യ ഭാ​​​ഷ​​​യി​​​ല്‍ വി​​​മ​​​ര്‍​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top